എസ്എന്‍ഡിപി ഇപ്പോഴും ഇടതുപക്ഷത്താണ്; സിപിഎമ്മിന്റെ തോല്‍വി ചെയ്യേണ്ടത് ചെയ്യാത്തതിനാലെന്ന് വെള്ളാപ്പള്ളി നടേശന്‍

എസ്എന്‍ഡിപി ഇപ്പോഴും ഇടതുപക്ഷത്താണെന്നും ചെയ്യേണ്ടത് ചെയ്യാത്തതിനാലാണ് തിരഞ്ഞെടുപ്പില്‍ തോറ്റുപോയതെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തൃശൂരില്‍ സുരേഷ്‌ഗോപി ജയിച്ചത് ക്രിസ്ത്യന്‍ വോട്ടുകള്‍ കാരണമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ തന്നെ വര്‍ഗീയ വാദിയാക്കാന്‍ ശ്രമിക്കുന്നതായും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരു മുസ്ലീം വിരോധിയല്ല. ഇടതുപക്ഷം എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതിന് കനത്ത വില നല്‍കേണ്ടി വരും. താന്‍ ഒരു പാര്‍ട്ടിയുടെയും വാലോ ചൂലോ ആയി പ്രവര്‍ത്തിക്കുന്നയാളല്ല. പാര്‍ട്ടിയെ മഞ്ഞ പുതപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നത്. കാവിയോ പച്ചയോ ചുവപ്പോ പുതപ്പിക്കാനല്ല ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തോല്‍വിയ്ക്ക് കാരണം പിണറായിയുടെ ശൈലിയല്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. പിണറായി വിജയന്‍ ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ല. ത്രികോണ മത്സരത്തില്‍ ഇടതുമുന്നണിക്ക് ഗുണം ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരാനാണ് സാധ്യതയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ