ഏറ്റുമാനൂരില്‍ വെള്ളക്കെട്ടില്‍ വീണ് സൈനികന്‍ മരിച്ചു

ഏറ്റുമാനൂര്‍ ചെറുവാണ്ടൂരില്‍ വെള്ളക്കെട്ടില്‍ വീണ് സൈനികന്‍ മരിച്ചു. ജോണ്‍ സെബാസ്റ്റ്യൻ ആണ് മരിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം.

ഞായറാഴ്ച വൈകിട്ട് വെള്ളക്കെട്ടിന് സമീപത്തുകൂടി പോകുമ്പോള്‍ കാല്‍വഴുതി വെള്ളക്കെട്ടിലേക്ക് വീണതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.

Read more

ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോട്ടയം മെഡിക്കല്‍ കേളേജിലേക്ക് മാറ്റി.