രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ ആത്മീയ അന്തരീക്ഷം തകര്‍ക്കാനാവില്ല; ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി

ക്ഷേത്ര ഭരണ സമിതി തീരുമാനത്തിന് എതിരായി ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കുന്നത് തടഞ്ഞ് കേരള ഹൈക്കോടതി. രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ ആത്മീയ അന്തരീക്ഷം തകര്‍ക്കാന്‍ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് രാജ വിജയ രാഘവന്റെ ഉത്തരവ്. ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളായ ക്ഷേത്രങ്ങളുടെ വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങള്‍കൊണ്ട് തകര്‍ക്കാനാവില്ലെന്നും കോടതി അറിയിച്ചു.

പാര്‍ത്ഥസാരഥി ഭക്തജനസമിതി എന്ന സംഘടനയിലെ പ്രവര്‍ത്തകരായ ശ്രീനാഥ്, ഇന്ദ്രജിത്ത് എന്നിവരാണ് ഹര്‍ജി നല്‍കിയത്. കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പ്രത്യേകാവസരങ്ങളിലും ചടങ്ങുകളിലും സ്ഥാപിക്കുന്ന കാവിക്കൊടിക്ക് സംരക്ഷണം അനുവദിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

2022ല്‍ ഭക്തരുടെ ക്ഷേമത്തിനായി സ്ഥാപിച്ച സംഘടനയാണ് പാര്‍ത്ഥസാരഥി ഭക്തജനസമിതിയെന്നാണ് ഹര്‍ജിയിലെ അവകാശവാദം. എന്നാല്‍ ഹരജിക്കാരിലൊരാള്‍ ഒന്നിലേറെ ക്രിമിനല്‍ കേസിലെ പ്രതിയാണെന്നും, രാഷ്ട്രീയപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാവിക്കൊടി സ്ഥാപിക്കാനാണ് ഹര്‍ജിക്കാരുടെ ശ്രമമെന്നും ഈ ആവശ്യം അംഗീകരിച്ചാല്‍ ക്ഷേത്രത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ക്ഷേത്ര ഭരണസമിതി ബാനറും പതാകകളും കാണിക്ക വഞ്ചിക്ക് 100 മീറ്റര്‍ പരിസരത്ത് സ്ഥാപിക്കാന്‍ പാടില്ലെന്ന് ക്ഷേത്ര ഭരണ സമിതിയുടെ തന്നെ തീരുമാനമുണ്ട്. ഇത്തരം പതാകകള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളിയത്. നിയമപരമായ ആരാധന മാത്രമേ പാടുള്ളൂവെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

Latest Stories

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം