എമ്പുരാനെതിരെ സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു; വര്‍ഗീയവാദികളുടെ നിലപാട് ജനാധിപത്യത്തിനു ഭൂഷണമല്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി

എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാള സിനിമാ വ്യവസായത്തെ പുതിയ നേട്ടങ്ങളിലേയ്ക്ക് നയിക്കുന്ന എമ്പുരാന്‍ എന്ന ചിത്രം കണ്ടശേഷം സമൂഹ മാധ്യമത്തിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. സിനിമക്കും അതിലെ അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങള്‍ സംഘപരിവാര്‍ വര്‍ഗീയത അഴിച്ചു വിടുന്ന സന്ദര്‍ഭത്തിലാണ് സിനിമ കണ്ടത്.

രാജ്യം കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യകളിലൊന്നിനെ സിനിമയില്‍ പരാമര്‍ശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നത്. അണികള്‍ മാത്രമല്ല, ബിജെപിയുടേയും ആര്‍ എസ് എസിന്റേയും നേതാക്കള്‍ വരെ പരസ്യമായ ഭീഷണികള്‍ ഉയര്‍ത്തുകയാണ്.

ഈ സമ്മര്‍ദ്ദത്തില്‍ പെട്ട് സിനിമയുടെ റീസെന്‍സറിംഗിനും വെട്ടിത്തിരുത്തലുകള്‍ക്കും നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകുന്നു എന്ന വാര്‍ത്തകള്‍ വരെ പുറത്തുവന്നിരിക്കുന്നു. സംഘപരിവാര്‍ സൃഷ്ടിക്കുന്ന ഭീതിയുടെ ഈ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. വര്‍ഗീയതയ്‌ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വര്‍ഗീയവാദികള്‍ക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ലന്നും അദേഹംപറഞ്ഞു.
ജനാധിപത്യ സമൂഹത്തില്‍ പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. സിനിമകള്‍ നിര്‍മ്മിക്കാനും അവ കാണാനും ആസ്വദിക്കാനും വിലയിരുത്താനും യോജിക്കാനും വിയോജിക്കാനും ഒക്കെയുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കണം. അതിനായി ജനാധിപത്യ മതേതര മൂല്യങ്ങളില്‍ അടിയുറച്ച ഈ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണമെന്നും അദേഹം പറഞ്ഞു.

Latest Stories

യൂട്യൂബില്‍ ഇനി കോപ്പിറൈറ്റ് പ്രശ്‌നങ്ങളുണ്ടാവില്ല; പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്

മാരുതിക്കും മഹീന്ദ്രയ്ക്കും ഇനി നെഞ്ചിൽ തീ ! BNCAP ക്രാഷ് ടെസ്റ്റിൽ 5സ്റ്റാർ നേടി കിയ സിറോസ്...

ആകാശംമുട്ടെ ഉയർന്ന ചൈനയുടെ 'വൻ' പാലം! യാത്രാസമയം ഒരു മണിക്കൂറിൽ നിന്ന് ഒരു മിനിറ്റിലേക്ക്; ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം !

പേഴ്സ് കയ്യിലെടുത്തോളൂ, ഇല്ലെങ്കിൽ പെടും; പണിമുടക്കി യുപിഐ സേവനങ്ങൾ, ഓൺലൈൻ ഇടപാടുകൾ തടസപ്പെട്ടു

പിച്ചപ്പാത്രവുമായി യാചിക്കുകയല്ല, ചാള്‍സ് രാജാവ് എന്റെ സിനിമ കാണണം.. അവര്‍ മാപ്പ് പറയും: അക്ഷയ് കുമാര്‍

CSK UPDATES: എന്റെ പിള്ളേരെ കൊണ്ട് അത് ഒന്നും നടക്കില്ല എന്ന് മനസിലാക്കണം, ടീമിന്റെ ദൗർബല്യങ്ങൾ തുറന്ന് സമ്മതിച്ച് തല; സഹതാരങ്ങളോട് പറഞ്ഞത് ഇങ്ങനെ

പെൺസുഹൃത്തിനെ സ്യൂട്ട്കേസിലൊളിപ്പിച്ച് ആൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിലെത്തിക്കാൻ ശ്രമം; ബമ്പ് ചതിച്ചു, കയ്യോടെ പിടികൂടി ഗാർഡുകൾ

സിമ്രാന്റെ ഐറ്റം നമ്പര്‍ റീക്രിയേറ്റ് ചെയ്തത് പ്രിയ വാര്യര്‍; എങ്കിലും ദുഃഖമില്ല, 'ഗുഡ് ബാഡ് അഗ്ലി'യിലെ കാമിയോ റോളിനെ കുറിച്ച് സിമ്രാന്‍

അധികാരമേൽക്കുന്ന യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്; ഡൊണാൾഡ് ട്രംപിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി, വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് വൈറ്റ് ഹൗസ്

വിമാനത്താവളത്തില്‍ ആഗോള ഭീകരനേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് രാജ്യവിരുദ്ധ നടപടി; മുസ്ലിം ബ്രദര്‍ഹുഡ് സ്വന്തം നാട്ടില്‍ പോലും നിരോധിക്കപ്പെട്ട സംഘടനയെന്ന് ബിജെപി