വഖഫിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാര്‍ മുനമ്പം ജനതയോട് കാണിച്ചത് അനീതി; സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കെസിബിസി അധ്യക്ഷന്‍

മുനമ്പം ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകുമെന്ന് കെസിബിസി അധ്യക്ഷന്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് കാതോലിക്കോസ്. മുനമ്പം സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദേഹം. ഇവിടുത്തെ ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ശാശ്വതമായ പരിഹാരമാണ് മുനമ്പത്തെ ജനതയ്ക്ക് വേണ്ടതെന്നും സമ്പൂര്‍ണ്ണമായ നിയമ പരിരക്ഷ ഉറപ്പുവരുത്തുന്നതുവരെ സമരം ചെയ്യുമെന്നും ആ സമരത്തിന് കേരളകത്തോലിക്കാ സഭയുടെയും സകല സുമനസുകളുടെയും പിന്തുണ ഉണ്ടായിരിക്കുമെന്നും കര്‍ദ്ദിനാള്‍ ക്‌ളീമിസ് പറഞ്ഞു.

വഖഫ് നിയമപരിഷ്‌കരണത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സര്‍ക്കാര്‍ മുനമ്പം ജനതയോട് കാണിച്ചത് അനീതിയാണെന്നും മുനമ്പം നിവസികള്‍ നേരിടുന്ന സമാനതകളില്ലാത്ത ഈ പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കൊപ്പം നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാനും മൂവാറ്റുപുഴ രൂപതാധ്യക്ഷനുമായ റവ. ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, കെസിബിസി ജാഗ്രത കമ്മീഷന്‍ വൈസ് ചെയര്‍മാനും കോട്ടപ്പുറം രൂപതാധ്യക്ഷനുമായ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ആലപ്പുഴ രൂപതാധ്യക്ഷനും കൊച്ചി രൂപത അഡ്മിനിസ്‌ട്രേറ്ററുമായ റൈറ്റ് റവ. ഡോ. ജെയിംസ് ആനാപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. മൈക്കിള്‍ പുളിക്കല്‍, കെസിബിസി ജെപിഡി കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Latest Stories

എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി യൂണിയനുകള്‍

പാലക്കാട്ട് ഇലക്ട്രിക് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം

രാവണന് രാമനെങ്കില്‍ സഞ്ജുവിന് ജന്‍സണ്‍

കട്ടന്‍ചായയും പരിപ്പുവടയും; ഡിസി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

ഇപി ജയരാജന്റെ ആരോപണം പാര്‍ട്ടി അന്വേഷിക്കില്ലെന്നല്ല, താത്പര്യമില്ല

ഇന്ദിര ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് വന്നാലും അത് നടക്കില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് അമിത്ഷാ

പോളിങില്‍ മുന്നില്‍ ചേലക്കര, വയനാട് ഏറെ പിന്നില്‍; കുറഞ്ഞ പോളിങ് ഇടത് കേന്ദ്രങ്ങളിലെന്ന് യുഡിഎഫ്; നവംബര്‍ 23ന് ഫല പ്രഖ്യാപനം

കേരള ബ്ലാസ്റ്റേഴ്സിന്റെ കളികൾ കോഴിക്കോട് വരുന്നു? നിർണായക സൂചന നൽകി ക്ലബ് സിഇഒ

വിറ്റുവരവില്‍ കുതിച്ച് കല്യാണ്‍: 2024 -25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കല്യാണ്‍ ജൂവലേഴ്സിന് ലാഭം 308 കോടി രൂപ

ടിപി ചന്ദ്രശേഖരനെ പോലെ ഇപിയെ കൈകാര്യം ചെയ്യാന്‍ അനുവദിക്കില്ല; കുടുംബാധിപത്യമാണ് ഇപ്പോള്‍ സിപിഎമ്മിലെന്ന് കെ സുരേന്ദ്രന്‍