കേരളത്തിന്റെ അവസ്ഥ മാറിയെന്നും ഇപ്പോൾ നായാടി മുതൽ നസ്രാണി വരെ എന്നതാണ് ഐക്യമെന്ന് വെള്ളാപ്പള്ളി നടേശൻ. ക്ഷേത്രങ്ങളിൽ ഷർട്ട് ഊരി ദർശനം നടത്തുന്നതിനെതിരായ അഭിപ്രായം പുതിയത് അല്ലെന്നും മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഒരുകാലത്ത് പലര്‍ക്കും വഴി നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല, അത് മാറിയത് പോലെ കാലത്തിന് അനുസരിച്ച് പലതും മാറുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗിവഗിരി മഠത്തിലെ പ്രസിഡന്‍റ് സ്വാമി ഒരഭിപ്രായം പറഞ്ഞു. അതിനെ പിന്തുണച്ച് മുഖമന്ത്രി അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. അതിനെതിരായി സുകുമാരന്‍ നായര്‍ അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. അതിന് മറുപടിയായി ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠന്‍ അഭിപ്രായം പറഞ്ഞു. അവര്‍ പരസ്പരം മറുപടി പറഞ്ഞ് കഴിഞ്ഞു. ഇവിടെ മാത്രമാണോ ഇത് നടക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
അതേസമയം കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെയും വെള്ളാപ്പള്ളി നടേശൻ വിമർശനം ഉന്നയിച്ചു. എംഎൽഎ ആയി സംസാരിക്കാൻ പോലും അറിയാതെ ആളെ മന്ത്രി ആക്കിയാൽ ഇങ്ങനെ ഇരിക്കും. ഒന്നരകൊല്ലമേ ബാക്കി ഉള്ളു. തോമസ് കെ തോമസ് പഠിച്ചു വരുമ്പോഴേക്കും സംഗതി മയ്യത്താവും. കുട്ടനാട്കാർക്ക് പ്രിയങ്കരനല്ല തോമസ് കെ തോമസെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.
നായാടി തൊട്ട് നസ്രാണി വരെ വേണം. തോമസ് തോമസ് കുട്ടനാട്ടുകാർക്ക് ഒന്നും ചെയ്തില്ല. എല്ലാത്തിനും പിന്നിൽ പിസി ചാക്കോയാണ്. നായാണി മുതൽ നമ്പൂതിരി വരെ എന്നുള്ളതല്ല ഐക്യം. ഇപ്പോൾ നായാടി മുതൽ നസ്രാണി വരെ എന്നതാണ് ഐക്യം. കണക്കെഴുത്തുകാരനെ പിടിച്ചു എംഎൽഎ ആക്കി. ആരുമല്ലാത്ത ഉത്തരം താങ്ങി പല്ലി. പറയുന്നത് ജല്പനങ്ങൾ മാത്രമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.