'കേരളത്തിന്റെ അവസ്ഥ മാറി, നായാടി മുതൽ നസ്രാണി വരെ എന്നതാണ് ഐക്യം; തോമസ് കെ തോമസ് ആരുമല്ലാത്ത ഉത്തരം താങ്ങി പല്ലിയെന്ന് വെള്ളാപ്പള്ളി നടേശൻ

കേരളത്തിന്റെ അവസ്ഥ മാറിയെന്നും ഇപ്പോൾ നായാടി മുതൽ നസ്രാണി വരെ എന്നതാണ് ഐക്യമെന്ന് വെള്ളാപ്പള്ളി നടേശൻ. ക്ഷേത്രങ്ങളിൽ ഷർട്ട് ഊരി ദർശനം നടത്തുന്നതിനെതിരായ അഭിപ്രായം പുതിയത് അല്ലെന്നും മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഒരുകാലത്ത് പലര്‍ക്കും വഴി നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല, അത് മാറിയത് പോലെ കാലത്തിന് അനുസരിച്ച് പലതും മാറുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഗിവഗിരി മഠത്തിലെ പ്രസിഡന്‍റ് സ്വാമി ഒരഭിപ്രായം പറഞ്ഞു. അതിനെ പിന്തുണച്ച് മുഖമന്ത്രി അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. അതിനെതിരായി സുകുമാരന്‍ നായര്‍ അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. അതിന് മറുപടിയായി ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠന്‍ അഭിപ്രായം പറഞ്ഞു. അവര്‍ പരസ്പരം മറുപടി പറഞ്ഞ് കഴിഞ്ഞു. ഇവിടെ മാത്രമാണോ ഇത് നടക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

അതേസമയം കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെയും വെള്ളാപ്പള്ളി നടേശൻ വിമർശനം ഉന്നയിച്ചു. എംഎൽഎ ആയി സംസാരിക്കാൻ പോലും അറിയാതെ ആളെ മന്ത്രി ആക്കിയാൽ ഇങ്ങനെ ഇരിക്കും. ഒന്നരകൊല്ലമേ ബാക്കി ഉള്ളു. തോമസ് കെ തോമസ് പഠിച്ചു വരുമ്പോഴേക്കും സംഗതി മയ്യത്താവും. കുട്ടനാട്കാർക്ക് പ്രിയങ്കരനല്ല തോമസ് കെ തോമസെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.

നായാടി തൊട്ട് നസ്രാണി വരെ വേണം. തോമസ് തോമസ് കുട്ടനാട്ടുകാർക്ക് ഒന്നും ചെയ്തില്ല. എല്ലാത്തിനും പിന്നിൽ പിസി ചാക്കോയാണ്. നായാണി മുതൽ നമ്പൂതിരി വരെ എന്നുള്ളതല്ല ഐക്യം. ഇപ്പോൾ നായാടി മുതൽ നസ്രാണി വരെ എന്നതാണ് ഐക്യം. കണക്കെഴുത്തുകാരനെ പിടിച്ചു എംഎൽഎ ആക്കി. ആരുമല്ലാത്ത ഉത്തരം താങ്ങി പല്ലി. പറയുന്നത് ജല്പനങ്ങൾ മാത്രമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

Latest Stories

കേരളത്തിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഒഫീഷ്യൽ ഗുണ്ടകൾ; വനനിയമ ഭേതഗതിയുടെ ഭീകരത അറിയാൻ കിടക്കുന്നതെയുള്ളു: പി വി അൻവർ

എച്ച്എംപിവി പുതിയ വൈറസ് അല്ല; ജനങ്ങള്‍ ശാന്തരായിരിക്കണം; ആശങ്കപ്പെടേണ്ട സാഹചര്യമില്ല; രാജ്യത്തോട് കേന്ദ്ര ആരോഗ്യമന്ത്രി

രോഹിതിന്റെയും വിരാടിന്റെയും മോശം ഫോമിൽ മുങ്ങി പോകുന്ന ഒരു താരമുണ്ട്, അവന് കളിക്കാൻ അറിയില്ല എന്ന് ഞാൻ പണ്ടേ പറഞ്ഞതാണ്"; തുറന്നടിച്ച് കെ ശ്രീകാന്ത്

പി വി അൻവർ കോൺഗ്രസിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തം; പണക്കാടെത്തി സാദിഖലി തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും കാണും

തീർന്നിട്ടില്ല! ഇനിയുമുണ്ട്...;ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ, 5 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

"ബുംറയുടെ നട്ടെല്ല് പോകാൻ കാരണം ഇന്ത്യൻ ടീം മാനേജ്‍മെന്റ് ആണ്"; തുറന്നടിച്ച് ഹർഭജൻ സിങ്; സംഭവം വിവാദത്തിൽ

വിസി നിയമനത്തില്‍ പൂര്‍ണഅധികാരം ഗവര്‍ണര്‍ക്ക്; സര്‍ക്കാര്‍ ഇടപെട്ടാല്‍ നിയമനം അസാധുവാകും; സര്‍വകലാശാലകളില്‍ പിടിമുറുക്കി കേന്ദ്രം; കരട് ചടങ്ങള്‍ പുറത്തിറക്കി യുജിസി

രാജ്യത്തെ എച്ച്എംപിവി കേസുകൾ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ

മന്ത്രി കഞ്ചാവ് വലിക്കുന്നതിനെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു; സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണം; പ്രതിഷേധവുമായി മദ്യവിരുദ്ധ ഏകോപന സമിതി