ഉദയംപേരൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ബോട്ട്‌ലിംഗ് പ്ലാന്റിലെ മിന്നല്‍ പണിമുടക്ക് ഒത്തു തീര്‍പ്പായി. ലോഡിംഗ് തൊഴിലാളികള്‍ ജോലിക്ക് കയറിയതോടെ എല്‍പിജി വിതരണം ഇന്നു മുതല്‍ വീണ്ടും നടക്കും.
ശമ്പളപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചത്. .
ശമ്പളം വെട്ടിക്കുറച്ചു, കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികള്‍ വ്യാഴാഴ്ച രാവിലെ മുതല്‍ സമരം തുടങ്ങിയത്. ഇതോടെ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുള്ള എല്‍പിജി സിലിണ്ടര്‍ വിതരണം നിലയ്ക്കുകയായിരുന്നു.
തുടര്‍ന്ന് മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. ഇന്നു മുതല്‍ സിലിണ്ടര്‍ വിതരണം പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.