സംസ്ഥാനത്ത് ബി.പി.സി.എല്‍, എച്ച്.പി.സി.എല്‍ കമ്പനികളിലെ ടാങ്കര്‍ ലോറികള്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കി. ടാങ്കര്‍ ലോറി ഉടമകള്‍ സര്‍വീസ് നികുതി അടയ്‌ക്കേണ്ടതില്ലെന്നും കളക്ടര്‍ രേഖാനൂലം അറിയിച്ചു.
തിങ്കളാഴ്ചയാണ് രണ്ടു കമ്പനികളില്‍ ആയി 600ല്‍ അധികം ലോറികള്‍ പണിമുടക്ക് ആരംഭിച്ചത്. 13 ശതമാനം സര്‍വീസ് ടാക്സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ ആണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ലോറി ഉടമകള്‍ അറിയിച്ചിരുന്നു.
നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ആയിരുന്നു അസോസിയേഷന്‍ ആവശ്യപ്പെട്ടത്.