അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു

കാസർഗോഡ് നീലേശ്വരം സ്കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു. നീലേശ്വരം രാജാസ് ഹൈസ്കൂളിലെ അധ്യാപികയ്ക്കാണ് പാമ്പുകടിയേറ്റത്. പാമ്പുകടി ഏറ്റത് നീലേശ്വരം സ്വദേശി വിദ്യക്കാണ്. സ്കൂളിലെ 8 ബി ക്ലാസ് റൂമിൽ വച്ചാണ് അധ്യാപിക വിദ്യക്ക് പാമ്പുകടി ഏറ്റത്. വിദ്യയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് അധ്യാപികയെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അധ്യാപികയെ പാമ്പ് കടിച്ചത്. ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് കലാമത്സരങ്ങൾ നടക്കുന്നതിനിടയിലാണ് സംഭവം. പാമ്പിനെ ആളുകൾ തല്ലികൊന്നിരുന്നു. അതേസമയം ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച അദ്ധ്യാപിക വിദ്യ നിരീക്ഷണത്തിലാണ്.

Latest Stories

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയൻ സന്ദർശനം 17 വർഷത്തിന് ശേഷം

ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ

രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്

ചെങ്കൊടിയും ഡീസലുമായി കോര്‍പ്പറേഷന്‍റെ കവാട ഗോപുരത്തിന് മുകളില്‍; ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍

കേരളത്തില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴ; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കൂടുതൽ സന്തോഷിക്കേണ്ട, സഞ്ജുവിനിട്ട് ആ രണ്ട് താരങ്ങൾ പണിയും; വമ്പൻ വെളിപ്പെടുത്തലുമായി ആർപി സിംഗ്

ഞാന്‍ ഇനി എന്തിനാണ് മസില്‍ കാണിക്കുന്നത്, ഇപ്പോള്‍ ലോകത്തിന് എന്റെ ശക്തി അറിയില്ലേ?

മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൻ തീപിടുത്തം; യുപിയിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം, 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരം