ആദ്യം ചൂരൽ കൊണ്ട് അടി, കുട്ടി കരയാത്തതുകൊണ്ട് വീണ്ടും മർദ്ദനം; അഞ്ചുവയസുകാരനെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപിക ഒളിവിൽ

തൃശ്ശൂരിൽ അഞ്ചുവയസുകാരനെ ക്രൂരമായി മർദ്ദിച്ച അദ്ധ്യാപിക ഒളിവിൽ. കുരയച്ചിറ സെന്റ് ജോസഫ് സ്കൂളിലെ അദ്ധ്യാപികയായ സെലിനാണ് സംഭവത്തിന് പിന്നാലെ ഒളിവിൽ പോയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബോർഡിലെഴുതിയത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ലെന്ന് പറഞ്ഞ് സെലിൻ യുകെജി വിദ്യാർത്ഥിയെ മർദ്ദിച്ചത്. അതേസമയം പരാതി പിൻവലിച്ചാൽ കുട്ടിക്ക് മൂന്ന് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും അദ്ധ്യാപിക വാഗ്ദാനം ചെയ്തുവെന്നും സൂചനയുണ്ട്.

കുട്ടിയെ ആദ്യം ചൂരൽ കൊണ്ട് അടിച്ചെന്നും കുട്ടി കരയാത്തതുകൊണ്ട് വീണ്ടും മർദ്ദിച്ചെന്നുമാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. കുട്ടിയുടെ കാലിൽ നിരവധി മുറിവേറ്റ പാടുകളുണ്ട്. സംഭവത്തിൽ പൊലീസ് കൃത്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. അതേസമയം സംഭവത്തിൽ നെടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം പരാതി അടുത്തിടെ കൊച്ചിയിലും സമാന സംഭവമുണ്ടായി. ഉത്തരം പറയാത്തതിനെ തുടർന്ന് നഴ്സറി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അദ്ധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്ന സംഭവം. കൊച്ചി മട്ടാഞ്ചേരിയിൽ പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലെ അദ്ധ്യാപികയായിരുന്ന സീതാലക്ഷ്മിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെ സ്കൂൾ അധികൃതർ അദ്ധ്യാപികയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു