ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരിത്തെറിച്ചു; വാഹനം റോഡിലുരസി, അത്ഭുതകരമായി രക്ഷപ്പെട്ട് ധനമന്ത്രി

വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ധനമന്ത്രിയുടെ ഔദ്യോഗിക കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോള്‍ കാറിന്റെ പിന്‍വശത്തെ ടയര്‍ ഡിസ്‌കോടെ ഊരിത്തെറിച്ചു പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം കുറവന്‍കോണത്താണ് സംഭവം.

ടയര്‍ ഊരിപ്പോയതിനെ തുടര്‍ന്ന് വാഹനം റോഡില്‍ ഉരസുകയും തീപ്പൊരിയുണ്ടാകുകയും ചെയ്തു. 20 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാര്‍ ഓടിച്ചിരുന്നത്. വാഹനത്തിന് വേഗം കുറവായിരുന്നതിനാല്‍ മന്ത്രിക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല.

Read more

ഒന്നരലക്ഷം കിലോമീറ്ററിലേറെ ഓടിയിട്ടുള്ള ഇന്നോവ കാറാണ് മന്ത്രി ഉപയോഗിക്കുന്നത്. കാറിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മന്ത്രിമാരുടെ വാഹനങ്ങളുടെ ചുമതല ടൂറിസം വകുപ്പിനാണ്. ഈ വകുപ്പിന് അപകടത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അപകട വിവരം പുറത്തറിഞ്ഞത്.