ചൂരല്‍മല-മുണ്ടക്കൈ ദുരന്തം; നെടുമ്പാല എസ്റ്റേറ്റ് തത്കാലത്തേക്ക് ഒഴിവാക്കി; ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുന്നത് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍

വയനാട് ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരെ കല്‍പ്പറ്റയിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ പുനരധിവസിക്കും. ആദ്യ ടൗണ്‍ഷിപ്പ് നിര്‍മ്മാണം എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ടൗണ്‍ഷിപ്പിനായ തിരഞ്ഞെടുത്ത നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലത്തേക്ക് ഒഴിവാക്കാനാണ് തീരുമാനം.

എല്‍സ്റ്റോണ്‍ എസ്റ്റേറ്റും നെടുമ്പാല എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി നേരത്തെ തിരഞ്ഞെടുത്തിരുന്നത്. ഗുണഭോക്താക്കളുടെ എണ്ണവും പശ്ചാത്തല സൗകര്യവും കണക്കിലെടുത്താണ് നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലത്തേക്ക് ഒഴിവാക്കാനുള്ള തീരുമാനം. അതേസമയം എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ഈ മാസം തന്നെ പൂര്‍ത്തിയാക്കും.

എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58 ഹെക്ടറിലാണ് ആദ്യ ടൗണ്‍ഷിപ്പ് നിര്‍മിക്കുക. മാര്‍ച്ചില്‍ ഇതിന് തറക്കല്ലിടും. 813 കുടുംബങ്ങളെയാണ് ദുരന്തത്തിന് പിന്നാലെ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചത്. ഇതില്‍ 242 പേരുടെ ഗുണഭോക്ത്യ പട്ടികയാണ് ആദ്യ ഘട്ടത്തില്‍ തയ്യാറാക്കിയത്. ദുരന്തമേഖലയില്‍ ഒറ്റപ്പെട്ട് കഴിയുന്നവരേയും സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷം രൂപ നഷ്ടപരിഹാരം സ്വീകരിച്ച് ടൗണ്‍ഷിപ്പില്‍ നിന്ന് പുറത്തുപോകുന്നവരെയും പരിഗണിച്ചാണ് അന്തിമ പട്ടിക.

Latest Stories

അഞ്ച് വര്‍ഷത്തിനിപ്പുറം ഇതാദ്യം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടും ചെയ്യണം ചര്‍ച്ചയിലും പങ്കെടുക്കണം; പാര്‍ട്ടി കോണ്‍ഗ്രില്‍ പങ്കെടുക്കുന്നത് അതിനുശേഷം; എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്

പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തും; തുടര്‍ഭരണം വികസന കുതിപ്പിലേക്ക് നയിച്ചെന്ന് കെടി ജലീല്‍

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാറും; ഗോധ്രയും രണ്ട് മലയാളികളും, ഭരണകൂടത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടിയവര്‍!

ഗോധ്രയും രണ്ട് മലയാളികളും, ഭരണകൂടത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടിയവര്‍!

മാര്‍ക്‌സിലെ ഇക്കോളജിസ്റ്റിനെ തിരയേണ്ടതെവിടെ?; കുഹൈ സെയ്‌തോയുടെ 'മാര്‍ക്‌സ് ഇന്‍ ദ ആന്ദ്രപോസീന്‍: ടുവേര്‍ഡ്‌സ് ദ ഐഡിയ ഓഫ് ഡീ ഗ്രോത്ത് കമ്യൂണിസം എന്ന പുസ്തകത്തിന്റെ വായന - ഭാഗം -1

ട്രംപിന്റെ പ്രൊമോഷനും ഫലിച്ചില്ല; ഇലോണ്‍ മസ്‌കിനെ കൈവിട്ട് യുഎസ്; ടെസ്ല വാങ്ങാന്‍ ആളില്ല

'സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിര്, മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി'; എമ്പുരാനെതിരെ സീറോ മലബാർ സഭ