കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറിയുടെ ഭാഗങ്ങള്‍ നദിക്കുള്ളില്‍ കണ്ടെത്തി. ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയ വിവരം കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ഭൈര ഗൗഡ എക്‌സിലൂടെയാണ് പുറത്തുവിട്ടത്. നേവിയുടെ ഡീപ്‌ഡൈവേഴ്സ് സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
എസ്‌കവേറ്റര്‍ ഉപയോഗിച്ചും പുഴയില്‍ ഡ്രഡ്ജിങ് നടത്തുന്നുണ്ട്. ഷിരൂര്‍ എസ്പിയും ട്രക്ക് നദിക്കുള്ളിലുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവര്‍ക്ക് വേണ്ടി വെള്ളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ തിരച്ചില്‍ നടത്തും. 60 മീറ്റര്‍ താഴ്ചയില്‍ പരിശോധന നടത്താന്‍ സാധിക്കുന്ന ബൂം യന്ത്രം ഉപയോഗിച്ച് ട്രക്ക് കണ്ടെത്തിയ സ്ഥലത്ത് മണ്ണ് നീക്കം ചെയ്യുന്നുണ്ട്.