'വിധി തൃപ്തികരമല്ല, എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷകിട്ടണം, സർക്കാർ പല കളികളും കളിച്ചു'; ശരത് ലാലിന്റേയും കൃപേഷിന്റേയും അമ്മമാര്‍

പെരിയ കേസിൽ വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ലെന്നും എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ശരത്‌ലാലിന്റെ അമ്മ ലത. ബഹുമാനപ്പെട്ട കോടതിയില്‍ വിശ്വസിക്കുന്നുവെന്നും ലത പ്രതികരിച്ചു. അതേസമയം കേസില്‍ നീതി കിട്ടിയെന്നാണ് തോന്നുന്നതെന്നും കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കുറേ കളി കളിച്ചുവെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കൃപേഷിന്റെ അമ്മ ബാലാമണി പറഞ്ഞു. എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷകിട്ടണമെന്നാണ് ഇരുവരുടെയും അമ്മമാർ പറയുന്നത്.

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാരെന്നാണ് സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 10 പ്രതികളെ വെറുതെ വിട്ടു. ജഡ്‌ജ് എൻ ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. ഒന്ന് മുതൽ 8 വരെയുള്ള പ്രതികൾക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. ഇരുപതാം പ്രതി മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരണെന്ന് കോടതി അറിയിച്ചു.

കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരനാണെന്ന് കോടതി കണ്ടെത്തി. കൃത്യം നടത്തിയ സജി സി ജോര്‍ജ് (സജി), കെഎം സുരേഷ്, കെ അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍ ശ്രീരാഗ് (കുട്ടു), എ അശ്വിന്‍ (അപ്പു), സുബീഷ് (മണി) എന്നിവർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്.

ടി രഞ്ജിത്ത്, കെ മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), എ സുരേന്ദ്രന്‍ (വിഷ്ണു സുര), കെവി കുഞ്ഞിരാമന്‍ (ഉദുമ മുന്‍ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി), കെവി ഭാസ്കരൻ എന്നിവരാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവർ. പ്രതികൾക്ക് ജനുവരി 13ന് ശിക്ഷ വിധിക്കും

2019 ഫെബ്രുവരി 17ന് നടന്ന കൊലപാതക കേസിൽ 24 പ്രതികളും 270 സാക്ഷികളുമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് അന്വേഷിച്ച കേസിൽ 2023 ഫെബ്രുവരി രണ്ട് മുതൽ കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചിരുന്നു. യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരെ ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു.14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതിൽ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു.

Latest Stories

ഇന്ത്യന്‍ ടീമില്‍ വിശ്വസിക്കാവുന്ന ഒരു കളിക്കാരന്‍, ഇന്നത്തെ ക്രിക്കറ്റ് ലോകത്ത് താരതമ്യം ചെയ്യാന്‍ മറ്റൊരു താരമില്ലാത്ത താരം!

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്

നസീബിന്റെ ചുമലിലേറി 'കശ്മീരും കടന്ന്' കേരളം; സന്തോഷ് ട്രോഫി സെമി ഫൈനലിൽ ഇന്ന് മണിപ്പൂരിനെ നേരിടും

'സാമാന്യ മര്യാദ പോലും കാട്ടിയില്ല'; ഗവർണറെ യാത്രയാക്കാൻ സർക്കാർ പ്രതിനിധി ചെല്ലാതിരുന്നത് ലജ്ജാകരമെന്ന് വി മുരളീധരൻ

2024-ല്‍ മാരുതി കാറുകളെ വരെ മുട്ടുകുത്തിച്ച ആ ടാറ്റ കാർ!

ടി20 ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍: നോമിനികളെ വെളിപ്പെടുത്തി ഐസിസി, ആരാധകര്‍ക്ക് നിരാശ

‘ജാവദേക്കറെ കണ്ടതല്ല പ്രശ്‌നം, ദല്ലാള്‍ നന്ദകുമാറുമായി എന്ത് ബന്ധം?’; സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഇ പിക്ക് വിമര്‍ശനം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 35 ലക്ഷം രൂപയുടെ വ്യാജ വായ്പ പരാതിയിൽ മുന്‍ മാനേജര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; പശുവിനെ അഴിക്കാൻ പോയപ്പോൾ ആക്രമണം

ദിലീപ് ശങ്കറിന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്; മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി, വിശദമായ പരിശോധന നടത്തി ഫോറൻസിക് സംഘം