മുല്ലപ്പെരിയാറില്‍ കേരളത്തിന് അവകാശമുണ്ട്; അണക്കെട്ട് സുരക്ഷിതമെന്ന വിധി റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് അഭിഭാഷകന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് സുപ്രീംകോടതിയില്‍ പുതിയ ഹര്‍ജി. അണക്കെട്ട് സുരക്ഷിതമെന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. അഭിഭാഷകനായ മാത്യു നെടുമ്പാറയാണ് സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 2006, 2014 വര്‍ഷങ്ങളിലെ വിധി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കേരളത്തിന് അവകാശമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. തമിഴ്നാടിന്റെ ചീഫ് എന്‍ജീനിയറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. ഹര്‍ജിയില്‍ ഇതും ചൂണ്ടിക്കാട്ടിയിരുന്നു. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷ ഭീഷണിയുണ്ടെന്ന വിഷയം സ്ഥിരീകരിക്കാന്‍ സംസ്ഥാനത്തിന്റെ അവകാശം അംഗീകരിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.

കേരളത്തില്‍ മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് മധുര റീജിയണല്‍ ചീഫ് എന്‍ജിനീയര്‍ എസ് രമേശിന്റെ നേതൃത്വത്തിലുള്ള സംഘം മുല്ലപ്പെരിയാറില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായിരുന്നു സന്ദര്‍ശനം.

Latest Stories

ആ കാര്യം ഐപിഎല്ലിൽ സംഭവിച്ചാൽ പിന്നെ ഇന്ത്യൻ നായകൻ ആ താരം, അതിനുള്ള സാമ്പിൾ ആണ് ഇന്നലെ ലേല മേശയിൽ കണ്ടത്: റോബിൻ ഉത്തപ്പ

ഐശ്വര്യയോട് എനിക്ക് നന്ദിയുണ്ട്, അവള്‍ കുഞ്ഞിനെ നോക്കുന്നതിനാല്‍ എനിക്ക് സിനിമ ചെയ്യാം: അഭിഷേക് ബച്ചന്‍

പെർത്തിൽ ഓസ്‌ട്രേലിയൻ ഡെത്ത്; തുടക്കം ഗംഭീരമാക്കി ഇന്ത്യ; ഇത് ടീം ഗെയിമിന്റെ വിജയം

'സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് അസുരന് ഇങ്ങനെയൊരു വിധി വന്നത്'; ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് കങ്കണ റണൗട്ട്

ഡുപ്ലെസിസ്, അർജുൻ ടെണ്ടുൽക്കർ, വില്യംസൺ..; രണ്ടാം ദിവസം ലേലം ചെയ്യപ്പെടുന്ന കളിക്കാര്‍

അത് മറുനാടന്റെ എല്ലാ വാര്‍ത്തകള്‍ക്കുമുള്ള പിന്തുണയല്ലാ; ചേലക്കരയിലെ തോല്‍വിയില്‍ ദുഃഖം; ഷാജന് നല്‍കിയ പിന്തുണയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് രമ്യ ഹരിദാസ്

നാഗചൈതന്യയ്ക്ക് വേണ്ടി പണം പാഴാക്കി കളഞ്ഞു, കുറച്ചധികം ചിലവായിട്ടുണ്ട്..; വൈറലായി സാമന്തയുടെ വെളിപ്പെടുത്തല്‍

"27 കോടി ഞങ്ങൾ മുടക്കില്ലായിരുന്നു, പക്ഷെ ഒരൊറ്റ കാരണം കൊണ്ടാണ് പന്തിനെ സ്വന്തമാക്കിയത് "; ലക്‌നൗ സൂപ്പർ ജയന്റ്സ് ഉടമയുടെ വാക്കുകൾ വൈറൽ

'സാമന്തയുടെ ഏഴയലത്ത് വരില്ല'; കിസ്സിക് ഗാനത്തില്‍ തൃപ്തരാകാതെ ആരാധകര്‍!

ഇങ്ങനെയും ഉണ്ടോ മണ്ടന്മാർ, ലേലത്തിലെ ഏറ്റവും മോശം തന്ത്രം അവരുടെ: റോബിൻ ഉത്തപ്പ