മക്കളോടൊപ്പം സ്‌കൂട്ടറില്‍ പോകവേ വെട്ടേറ്റ യുവതി മരിച്ചു, പ്രതി ഒളിവില്‍

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കവേ നടുറോഡില്‍ വച്ച് വെട്ടേറ്റ വനിത വ്യാപാരി മരിച്ചു. ഏറിയാട് സ്വദേശിയായ മാങ്ങാരപറമ്പില്‍ റിന്‍സി നാസര്‍ (30) ആണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റിന്‍സി ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരിച്ചത്. അയല്‍വാസിസയായ പ്രതി വലിയകത്ത് റിയാസ് (26) ഒളിവിലാണ്.

ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഏറിയാട് കേരള വര്‍മ സ്‌കൂളിനടുത്ത് ഭര്‍ത്താവിനൊപ്പം തുണിക്കട നടത്തുന്ന റിന്‍സി ഇന്നലെ കട അടച്ച് മക്കളോടൊപ്പം തിരികെ വീട്ടിലേക്ക് വരുന്ന വഴിയാണ് ആക്രമണം നടന്നത്. സ്‌കൂട്ടറില്‍ വരുന്നതിനിടെ റോഡില്‍ ആളോഴിഞ്ഞ സ്ഥലത്ത് ഒളിച്ചിരുന്ന റിയാസ് സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി റിന്‍സിയെ വെട്ടുകയായിരുന്നു.

കുട്ടികളുടെ കരച്ചില്‍ കേട്ട് ആളുകള്‍ ഓടിക്കൂടുകയും, മറ്റ് യാത്രക്കാള്‍ അതുവഴി എത്തുകയും ചെയ്തതോടെ പ്രതി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തില്‍ റിന്‍സിയുടെ മുഖത്തും ശരീരത്തിലും ഗുരുതരമായി വെട്ടേറ്റു. മൂന്ന് വിരലുകള്‍ അറ്റുപോയ നിലയിലായിരുന്നു. മുപ്പതോളം വെട്ടുകളാണ് ഉണ്ടായിരുന്നത്. റിന്‍സിയെ ആദ്യം കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍. മെഡിക്കല്‍ സെന്ററിലും, പിന്നീട് തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു.

റിന്‍സിയുടെ തുണിക്കടയില്‍ റിയാസ് മുമ്പ് ജോലി ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ മുമ്പ് റിന്‍സി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ പ്രതികാരമാവാം ആക്രമണത്തിന് പിന്നിലെന്നാണ നിഗമനം.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Latest Stories

'ഓപ്പറേഷനോ റേഡിയേഷനോ എന്നുള്ളത് ഡോക്ടറാണ് തീരുമാനിക്കേണ്ടത്, മമ്മൂക്ക ആരോഗ്യവാനായി തിരിച്ചെത്തും'; ചര്‍ച്ചയായി തമ്പി ആന്റണിയുടെ വാക്കുകള്‍

രാജീവ് ചന്ദ്രശേഖർ പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റ്; ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രഹ്ലാദ് ജോഷി

'വിദ്യ കൊണ്ട് പ്രബുദ്ധരാവുക'; ആദ്യ പ്രതികരണവുമായി രാജീവ് ചന്ദ്രശേഖര്‍

50,000 കടന്ന് ഗാസയിലെ മരണനിരക്കുകൾ

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പിവി അന്‍വറിനെതിരെ തെളിവുകളില്ല; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പൊലീസ്

ലഹരി ഉപയോഗിക്കുന്നവർക്ക് ഇനി വിവാഹം ഇല്ല; കടുത്ത തീരുമാനങ്ങളുമായി പുതുപ്പാടിയിലെ മഹല്ലുകൾ

IPL 2025: ഇതിലും മുകളിൽ എന്ത് റിവാർഡ് കിട്ടും വിഘ്നേഷ് നിങ്ങൾക്ക്, ഇന്നലെ സ്റ്റാറായത് രണ്ട് അൺ ക്യാപ്ഡ് താരങ്ങൾ; ഞെട്ടിച്ച് ധോണി

പ്രണവ് ഇനിയും തെളിയിക്കേണ്ടതുണ്ട്, അവന്റെ അടുത്ത സിനിമ 3 ദിവസത്തിനുള്ളില്‍ തുടങ്ങും: മോഹന്‍ലാല്‍

മുഴപ്പിലങ്ങാട് സൂരജ് കൊലക്കേസ്; 8 പ്രതികൾക്ക് ജീവപര്യന്തം തടവ്, പതിനൊന്നാം പ്രതിക്ക് 3 വർഷം തടവ്

'ആരോഗ്യമന്ത്രാലയവുമായുള്ള ചർച്ച ആശമാരുടെ പ്രശ്‌നം ചർച്ച ചെയ്യാനല്ല, ആശാ സമരം മാധ്യമങ്ങൾക്ക് മാത്രമാണ് വലിയ കാര്യം'; കെ വി തോമസ്