മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതരാണെന്ന കാഴ്ചപ്പാടിനെ സ്വയം വിലയിരുത്തണം; തെറ്റുകള്‍ ചൂണ്ടി കാണിക്കുമ്പോള്‍ ഉള്‍കൊള്ളാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി

മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതരാണ് എന്ന കാഴ്ചപ്പാടിനെ സ്വയം വിലയിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോഴും തെറ്റുകള്‍ ചൂണ്ടി കാണിക്കുമ്പോഴും അവയെ ക്രിയാത്മകമായി ഉള്‍കൊള്ളാന്‍ കഴിയണം. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ വ്യക്തി സ്വാതന്ത്യത്തിലേക്ക് കൈ കടത്തുന്നില്ല എന്നത് ഉറപ്പ് വരുത്തുന്നതാണ് നീതിയുക്തമായ മാധ്യമപ്രവര്‍ത്തനം എന്ന ബോധ്യമുണ്ടാകണം. വിവാദ വ്യവസായമായി മാധ്യമപ്രവര്‍ത്തനം കൂപ്പുകുത്തുന്നില്ല എന്നത് ഉറപ്പ് വരുത്തണം.

നമ്മുടെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലയുമുണ്ടാകുന്ന സംഭവവികാസങ്ങളെ കുറിച്ച് അര്‍ത്ഥവത്തായ സംവാദങ്ങള്‍ നടത്തി അവയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കാന്‍ കഴിയുന്ന തീരുമാനം കൈകൊള്ളാന്‍ സമ്മേളനത്തിന് കഴിയണമെന്നും, മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സമയോചിതമായി പരിഹരിക്കുന്നതില്‍ ആരോഗ്യകരമായ സമീപനമാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതതെന്നും’ മുഖ്യമന്ത്രി പറഞ്ഞു.

ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും മാധ്യമങ്ങള്‍ക്കുള്ള സ്ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ് നാലാം തൂണ് എന്ന പ്രയോഗം തന്നെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ അന്തസത്ത ഉള്‍കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സ്വാതന്ത്ര്യം, ജനാധിപത്യം, പൗരാവകാശങ്ങള്‍ എന്നിവ ഉറപ്പു വരുത്തി നാടിനുവേണ്ടി ത്യാഗോജ്ജലമായ പ്രവര്‍ത്തനങ്ങളാണ് ആദ്യകാല പത്രപ്രവര്‍ത്തകര്‍ നടത്തിയിട്ടുള്ളത്. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ സമൂഹ മധ്യത്തില്‍ കൊണ്ടുവരാനും അധികാരികളെ കൊണ്ട് അവ പരിഹരിച്ച് സമൂഹത്തെ മുന്നോട്ട് നയിക്കാനുമുള്ള ചുമതലയാണ് മാധ്യമങ്ങള്‍ക്കുള്ളത്.

മാധ്യമങ്ങളുടെ പ്രാരംഭ കാലവും വികാസവും ദേശീയ സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജി അടക്കമുള്ള പത്രാധിപന്‍മാര്‍ ചെയ്തതും പരിശോധിച്ചാല്‍ ഇവ ബോധ്യപ്പെടും. നിയന്ത്രണവും ജാഗ്രതയും ഉള്ള പത്രപ്രവര്‍ത്തന ശൈലിയായിരുന്നു അവരുടേത്. അലക്ഷ്യമായി ഒന്നും എഴുതില്ലെന്നും ദേഷ്യമോ വിദ്വേഷമോ തീര്‍ക്കാനും, വൈകാരിക വിസ്ഫോടനത്തിനായും പേന ചലിപ്പിക്കില്ലെന്നും ഉറപ്പ് വരുത്തിയിരുന്നു.’-മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍