മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹര്‍ജി തള്ളി വിജിലൻസ് കോടതി. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് മാസപ്പടിയായി പണം നൽകിയെന്ന ആരോപണം ഉയര്‍ന്ന കേസിൽ സിഎംആര്‍എൽ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട സഹായങ്ങൾ നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്റെ ആരോപണം. എന്നാൽ തെളിവില്ലെന്ന് കണ്ടെത്തിയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ഈ ആവശ്യം നിരാകരിച്ചത്.

സിഎംആർഎൽ എന്ന സ്വകാര്യ സ്ഥാപനത്തിന് ധാതുമണൽ ഖനനത്തിന് വഴിവിട്ട സഹായം നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി നൽകിയെന്നാണ് ഹർജിക്കാരൻെറ ആരോപണം. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയതിന് തെളിവുകള്‍ ഹാജരാക്കാൻ മാത്യുകുഴൽ നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ചില രേഖകള്‍ കുഴൽനാടൻെറ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രേഖളിലൊന്നും സർക്കാർ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലൻസും വാദിച്ചു.

സിഎംആർഎലിനു മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായമാണു മകൾ വീണാ വിജയനു സിഎംആർഎലിൽ നിന്നു മാസപ്പടി ലഭിക്കാൻ കാരണമെന്നാണു ഹർജിയിലെ മാത്യു കുഴൽനാടന്റെ ആരോപണം. വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ആദ്യ ആവശ്യം. കോടതി ഇതിൽ വിധി പറയാനിരിക്കെയാണു മാത്യു നിലപാടു മാറ്റിയത്.

തെളിവു കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കോടതി വേണോ വിജിലൻസ് വേണോയെന്നു ഹർജിക്കാരൻ ആദ്യം തീരുമാനിക്കണമെന്നു കോടതി നിർദേശിച്ചു. കോടതി മതിയെന്നു മാത്യുവിന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്നു കേസ് വിധി പറയാൻ മാറ്റ‍ുകയായിരുന്നു.

തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനത്തിനു സിഎംആർഎൽ ഭൂമി വാങ്ങിയെങ്കിലും ഖനനാനുമതി ലഭിച്ചില്ല. പിന്നീടു മുഖ്യമന്ത്രി നേരിട്ടിടപെട്ടു റവന്യു വകുപ്പിനോട് എസ് ശശിധരൻ കർത്തയുടെ അപേക്ഷയിൽ പുനഃപരിശോധന നടത്താൻ ആവശ്യപ്പെട്ടെന്നാണ് ഹർജിയിലെ ആരോപണം. അതിനു ശേഷമാണു മകൾ വീണാ വിജയനു മാസപ്പടി ലഭിച്ചതെന്നും ഹർജിയിൽ പറയുന്നു.

Latest Stories

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

എനിക്ക് കഴിവുണ്ട് എന്ന് അറിയാം, ഇനി ഒറ്റ ലക്‌ഷ്യം മാത്രമാണ് ഉള്ളത്: സഞ്ജു സാംസൺ

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!