തിരുവല്ല നഗരസഭ ഓഫീസില്‍ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ജീവനക്കാര്‍. സര്‍ക്കാര്‍ ഓഫീസിലെ റീല്‍സ് വൈറലായതിന് പിന്നാലെ ജീവനക്കാരോട് നഗരസഭ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഓഫീസ് സമയം റീല്‍സ് ചിത്രീകരിച്ചത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
തങ്ങള്‍ അവധി ദിവസമായ ഞായറാഴ്ചയാണ് റീല്‍ ചിത്രീകരിച്ചതെന്നാണ് ജീവനക്കാരുടെ അവകാശ വാദം. നഗരസഭ സെക്രട്ടറി അവധി ആയതിനാല്‍ സീനിയര്‍ സൂപ്രണ്ടിനാണ് ജീവനക്കാര്‍ വിശദീകരണം നല്‍കിയത്. ഞായറാഴ്ച ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് റീല്‍സ് ചിത്രീകരിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു.
സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ആയിരുന്നു നടപടി. സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ കര്‍ശന അച്ചട ഉണ്ടാകുമെന്നും നോട്ടീസിലുണ്ട്.
Read more
അതേസമയം ദുരന്ത നിവാരണത്തിന്റെ ഭാഗമായി കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഞായറാഴ്ച ജീവനക്കാര്‍ ജോലിക്കെത്തിയത്. ഇടവേള സമയത്ത് പൂവേ പൂവേ പാലപ്പൂവേ എന്ന ഗാനത്തിനാണ് ഉദ്യോഗസ്ഥര്‍ റീല്‍സ് ചിത്രീകരിച്ചത്.