ചേലക്കരയില്‍ തങ്ങള്‍ക്ക് ലഭിച്ച വോട്ട് പിണറായിസത്തിന് എതിരെയുള്ള വോട്ട് ആണെന്ന് പിവി അന്‍വര്‍. ചേലക്കരയില്‍ തങ്ങള്‍ക്ക് ലഭിച്ചത് വലിയ പിന്തുണയാണെന്ന് പിവി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെയുള്ള ആരോപണങ്ങള്‍ ശരി വെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
ചേലക്കരയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം എങ്ങനെ കുറഞ്ഞുവെന്ന് അന്‍വര്‍ ചോദിച്ചു. എല്‍ഡിഎഫ് വോട്ട് യുഡിഎഫിന് ലഭിച്ചു. ബിജെപിക്കും വോട്ട് കിട്ടി. ആന്റി പിണറായിസം ആണ് ഈ വോട്ടുകളെന്നും പിവി അന്‍വര്‍ പറഞ്ഞു. 3909 വോട്ടുകളാണ് എന്‍കെ സുധീര്‍ ചേലക്കരയില്‍ നേടിയതെന്നും
സിപിഐഎമ്മും, ബിജെപിയും, കോണ്‍ഗ്രസും ഒഴികെ കേരളത്തില്‍ എല്ലായിടത്തും മത്സരിച്ചാല്‍ ഒരു പാര്‍ട്ടിക്കും 3900 വോട്ട് ലഭിക്കില്ലെന്ന് അന്‍വര്‍ പറഞ്ഞു. സിപിഐക്ക് പോലും ലഭിക്കില്ല. കോഴിക്കോടോ,കണ്ണൂരോ, ഒക്കെ ആണെങ്കില്‍ ഇതിനേക്കാള്‍ വോട്ട് ലഭിക്കുമായിരുന്നെന്നും പിവി അന്‍വര്‍ പറഞ്ഞു.
മുഖ്യമന്തിയെ മാറ്റിയില്ലെങ്കില്‍ 2026ലെ തിരഞ്ഞെടുപ്പ് പശ്ചിമ ബംഗാള്‍ ആവും. കോണ്‍ഗ്രസ് നല്ലനിലയില്‍ പ്രവത്തിക്കുന്നില്ല എന്ന് താന്‍ പറഞ്ഞതിന് ശേഷം കോണ്‍ഗ്രസ് നന്നായി പ്രവര്‍ത്തിച്ചു,അതിന്റെ ഫലം ഉണ്ടായി. ക്രിസ്ത്യന്‍ വോട്ടുകള്‍ ബിജെപിക്ക് പോയില്ല എന്ന് തെളിയിച്ചുവെന്നും അന്‍വര്‍ വ്യക്തമാക്കി.