Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ജലനിരപ്പ് താഴുന്നില്ല; ചെറുതോണി ഡാമിലെ നാലാമത്തെ ഷട്ടറും തുറന്നു, മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്താന്‍ സാധ്യത

, 1:21 pm

ഇടുക്കി ചെറുതോണി ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നാലാമത്തെ ഷട്ടറും ഉയര്‍ത്തി. നേരത്തെ മൂന്ന് ഷട്ടറുകളും ഒരു മീറ്റര്‍ വീതം ഉയര്‍ത്തിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് നാലാമത്തെ ഷട്ടറും ഉയര്‍ത്തിയത്. പക്ഷേ   മൂന്ന് ഷട്ടറുകളും തുറന്നിരുന്ന സമയത്ത് നല്‍കിയ മുന്നറിയിപ്പ് ഇത്തവണ നല്‍കിയിരുന്നില്ല. രാവിലെ അധികൃതരുടെ ഭാഗത്ത് നിന്നും നാലാമത്തെ ഷട്ടറും തുറക്കാന്‍ സാധ്യതയുണ്ടെന്ന് സൂചനകളുണ്ടായിരുന്നു. നാലാമത്തെ ഷട്ടര്‍ എത്ര അടിയാണ് ഉയര്‍ത്തിരിക്കുന്നതും കെഎസ്ഇബി ഇതു വരെ അറിയിച്ചിട്ടില്ല. ജലനിരിപ്പ് കുറയാത്ത സാഹചര്യത്തില്‍ അഞ്ചാമത്തെ ഷട്ടറും തുറക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി ഡാമിലെ ജലനിരപ്പ് കുറയ്ക്കുന്നതിന്റെ സാധ്യതകള്‍ അധികൃതര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

ഇടുക്കി ഡാമിലെ ജലനിരപ്പ് 2401 അടിയായി വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ്  അവസാനത്തെ ഷട്ടറും തുറക്കുന്നതിന്റെ സാധ്യതകള്‍ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നത്. പക്ഷേ ഇതു വരെ അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരു കരകളിലും ഉള്ളവര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതും നീരൊഴുക്ക് വര്‍ധിച്ചിരിക്കുന്നതും ഡാം തുറക്കുന്നത് അനിവാര്യമാക്കുകയാണ്. സാധാരണ കാലവര്‍ഷ സമയത്ത് ഇടുക്കി ഡാമില്‍ ജലനിരപ്പ് ഇത്ര ഉയരാറില്ല. 26 വര്‍ഷം മുന്‍പാണ് ഡാം ഇതിനു മുന്‍പ് തുറന്നത്.

Advertisement