പറവൂരില്‍ വീടിന് തീപിടിച്ച് യുവതി മരിച്ചു, സഹോദരിയെ കാണാനില്ല

പറവൂരില്‍ വീടിന് തീപിടിച്ച് വീടിനുള്ളില്‍ ഉണ്ടായിരുന്ന യുവതി മരിച്ചു. പെരുവാരം 11-ാം വാര്‍ഡ് പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീടിനാണ് തീപിടിച്ചത്. ശിവാനന്ദിന്റെ രണ്ട് പെണ്‍മക്കളാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഒരാളെ കാണാനില്ല. ആരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ശിവാനന്ദനും ഭാര്യ ജിജി മക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരാണ് വീട്ടില്‍ താമസിക്കുന്നത്. ഇളയ മകളായ ജിത്തു കുറച്ചുനാളായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ്. ഇന്നലെ രാവിലെ 11 മണിയോടെ ശിവാനന്ദനും, ജിജിയും ഡോക്ടറെ കാണാനായി ആലുവയ്ക്ക് പോയിരിക്കുകയായിരുന്നു. 12 മണിയോടെ മൂത്ത മകള്‍ വിസ്മയ ഇവരെ വിളിച്ച് എപ്പോള്‍ വരുമെന്ന് അന്വേഷിച്ചു. ഉച്ച കഴിഞ്ഞ് എത്തുമെന്ന് അറിയിച്ചിരുന്നു.

വൈകിട്ട് മൂന്ന് മണിയോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍വാസികളാണ് പൊലീസിനേയും. ഫയര്‍ഫോഴ്‌സിനേയും, നഗരസഭാ അധികൃതരേയും വിവരം അറിയിച്ചത്. വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്ന് ഇട്ടിരിക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഇതില്‍ ഒരു മുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതിലിന്റെ കട്ടിള ഭാഗത്ത് രക്തം വീണ പാടും മണ്ണെണ്ണയുടെ മണവും ഉണ്ടായിരുന്നു. മൃതദേഹം പൂര്‍ണമായി കത്തിക്കരിഞ്ഞിരുന്നു. മാലയുടെ ലോക്കറ്റ് വെച്ച് മരിച്ചത് വിസ്മയ ആണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഇത് സ്ഥിരീകരിച്ചട്ടില്ല.

അതേസമയം രണ്ടാമത്തെ മകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കാണാതായിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. സംഭവത്തില്‍ ജിത്തുവിന്റെ സുഹൃത്തായ ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി എറണാകുളം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Latest Stories

RR VS GT: അത് വരെ എല്ലാം ഒകെ ആയിരുന്നു, പക്ഷെ ഒറ്റ മണ്ടത്തരം കൊണ്ട് എല്ലാം നശിപ്പിച്ച് സഞ്ജു; വിമർശനം ശക്തം

ഏത് മൂഡ് ധോണി മൂഡ്, മുൻ ചെന്നൈ നായകന്റെ അതെ തന്ത്രം സ്വീകരിച്ച് സഞ്ജു സാംസൺ; ഇയാൾ അടുത്ത ക്യാപ്റ്റൻ കൂൾ എന്ന് ആരാധകർ

IPL VS PSL: അങ്ങനെ സംഭവിച്ചാൽ പിന്നെ ഒരുത്തൻ പോലും ഐപിഎൽ കാണില്ല, എല്ലാവർക്കും പിഎസ്എൽ മതിയാകും: ഹസൻ അലി

'പണിയെടുക്കാന്‍ വയ്യാത്തവര്‍ റെസ്റ്റെടുക്ക്', പാഠം പഠിപ്പിക്കുമോ കോണ്‍ഗ്രസ്?

ബഹുഭൂരിപക്ഷം ആശമാരും ഫീല്‍ഡിലുണ്ട്; സമരം ആര്‍ക്കെതിരെ ചെയ്യണമെന്ന് സമരക്കാര്‍ ചിന്തിക്കണമെന്ന് മുഖ്യമന്ത്രി

IPL 2025: രാജസ്ഥാന്റെ ആയുധമാണ് അവന്‍, എന്തൊരു കളിയാണ് പുറത്തെടുക്കുന്നത്, അടിപൊളി തിരിച്ചുവരവ് തന്നെ, സൂപ്പര്‍താരത്തെ പ്രശംസിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

RR VS GT: സഞ്ജുവിന്റെ ബോളര്‍മാരെ തല്ലിച്ചതച്ച് സായി സുദര്‍ശന്‍, മിന്നല്‍ ബാറ്റിങ്ങില്‍ നേടിയത്, അവസാന ഓവറുകളില്‍ വെടിക്കെട്ടുമായി ജിടി താരങ്ങള്‍, ഗുജറാത്തിന് കൂറ്റന്‍ സ്‌കോര്‍

'ഒന്നാം തീയതികളില്‍ വെള്ളത്തിലിരുന്നും മദ്യപിക്കാം'; സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കി; യാനങ്ങളിലും മദ്യം വിളമ്പാന്‍ അനുമതി

ട്രംപിന്റെ ഇരുട്ടടിയ്ക്ക് ചൈനയുടെ തിരിച്ചടി; ലോകരാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് സൂചന; യുഎസ്-ചൈന വ്യാപാരയുദ്ധം മുറുകുന്നു

CSK VS PKBS: ഉള്ളത് പറയാമല്ലോ ആ ചെന്നൈ താരത്തെ പേടിച്ചാണ് അങ്ങനെ തീരുമാനം എടുത്തത്, യുസ്‌വേന്ദ്ര ചാഹലിന് ഒരു ഓവർ മാത്രം നൽകിയതിന്റെ കാരണം വെളിപ്പെടുത്തി ശ്രേയസ് അയ്യർ