സ്‌കാനിംഗിന് എത്തിയ യുവതി വസ്ത്രം മാറുന്ന വീഡിയോ പകര്‍ത്തി; റേഡിയോഗ്രാഫര്‍ അറസ്റ്റില്‍

സ്‌കാനിംഗിന് എത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിയ റേഡിയോഗ്രാഫര്‍ അറസ്റ്റില്‍. കൊല്ലം കടക്കല്‍ സ്വദേശി അംജിത്തിനെയാണ് പൊലീസ് പിടികൂടിയത്.

പത്തനംതിട്ട അടൂരിലെ  ദേവി സ്കാന്‍സ് എന്ന സ്ഥാപനത്തിലാണ് സംഭവം. രാത്രി സ്‌കാനിംഗിനെത്തിയ യുവതി വസ്ത്രം മാറുമ്പോള്‍ ഇയാള്‍ ദൃശ്യം പകര്‍ത്തുകയായിരുന്നു. യുവതിക്ക് തോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.

പോക്‌സോ കേസ് ഇരയോട് പൊലീസിന്റെ മോശം പെരുമാറ്റം; തെളിവെടുപ്പിനിടെ ഫോട്ടോഷൂട്ടിന് നിര്‍ബന്ധിച്ചു;..

വയനാട് അമ്പലവയലില്‍ എസ്ടി വിഭാഗത്തില്‍പ്പെട്ട പോക്സോ കേസ് ഇരയോട് പൊലീസിന്റെ ക്രൂരത. അമ്പലവയല്‍ എഎസ്ഐ ആണ് 17 വയസുകാരിയായ പോക്സോ കേസ് ഇരയോട് മോശമായി പെരുമാറിയത്. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.

തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തില്‍ മൈസൂരുവിലേക്കാണ് 17കാരിയെ കൊണ്ടുപോയത്. ഇതിനിടയിലാണ് എഎസ്ഐ മോശമായി പെരുമാറിയത്. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. അതേമയം സംഭവം നടന്ന് രണ്ടുമാസമായിട്ടും കേസില്‍ എഫ്ഐആര്‍ ഇട്ടിട്ടില്ല.

സംഭവം വിവാദമായതോടെ എഎസ്ഐ ബാബു ടി.ജിയെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഡിഐജി രാഹുല്‍ ആര്‍ നായരാണ് നടപടിക്ക് ഉത്തരവിട്ടത്. എസ്ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

കുട്ടിയോട് ക്രൂരത കാണിച്ചിട്ടും വേണ്ട ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത പൊലീസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് നേരയും അന്വേഷണത്തിന് ഉത്തരവിട്ടത്.

Latest Stories

കണ്ണൂർ സർവ്വകലാശാലയിൽ ചോദ്യപേപ്പർ ചോർച്ച; അധ്യാപകർ വാട്ട്സാപ്പ് വഴി ചോർത്തിയെന്ന് പരാതി

എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ജയത്തിലെ ക്രമക്കേട്, ഫഡ്‌നാവിസിനെ വിളിപ്പിച്ച് കോടതി; എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

യുഎഇക്കെതിരായ സുഡാന്റെ വംശഹത്യ കേസ്; അന്താരഷ്ട്ര നീതിന്യായ കോടതി പരിഗണിക്കുന്നു

IPL 2025: നിങ്ങള്‍ ആഘോഷിച്ചോടാ പിള്ളേരെ, ഐപിഎലില്‍ താരങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത, സെലിബ്രേഷനുകള്‍ക്ക് ഫൈന്‍ നല്‍കുന്നത് മയപ്പെടുത്താന്‍ ബിസിസിഐ

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫ് നിയമഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കാസ സുപ്രീം കോടതിയില്‍; കേരളത്തില്‍ നിന്ന് നിയമത്തെ അനുകൂലിച്ച് ആദ്യ സംഘടന

ഹോണ്ടയുടെ 'ഉരുക്ക്' കണ്ണടച്ച് വാങ്ങാം! ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ തൂക്കി എലവേറ്റ്

പൊന്നിൽ പൊള്ളി കേരളം ! വില ഇന്നും മുകളിലേക്ക്..

CSK UPDATES: ചെന്നൈയുടെ കളി ഇനി തീപാറും, വെടിക്കെട്ട് ബാറ്ററെ ടീമിലെത്തിച്ച് സിഎസ്‌കെ, ആരാധകര്‍ ആവേശത്തില്‍

സഹാറ മേഖലയിലെ മൊറോക്കോയുടെ സ്വയംഭരണ പദ്ധതി; സ്പെയിൻ പിന്തുണ പുതുക്കുന്നുവെന്ന് മൊറോക്കോ