സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അക്രമങ്ങള്‍ തടയാന്‍ വനിതാ കമ്മീഷന് ജാഗ്രതാസമിതികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലാണ് ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുക. സമിതി രൂപീകരിയ്ക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാര്‍ക്കുളള പരിശീലനം ആരംഭിച്ചു.
വനിതാ കമ്മീഷന് മുന്നില്‍ എത്തുന്ന പരാതികളില്‍ അധികവും ജാഗ്രതാസമിതികള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നവയാണ്. അതിനാല്‍ ജാഗ്രതാസമിതികള്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നതോടെ വനിതാ കമ്മീഷന്റെ അധികഭാരം കുറയ്ക്കാന്‍ കഴിയുമെന്ന് വനിതാ കമ്മീഷന് അദ്ധ്യക്ഷ പി.സതീദേവി പറഞ്ഞു.
Read more
ആദ്യഘട്ടത്തില്‍ വാര്‍ഡുകള്‍ക്ക് കീഴില്‍ ജാഗ്രതാസമിതികള്‍ രൂപീകരിക്കും. ഇതിനായി കോഴിക്കോട് ജില്ലയില്‍ പരിശീലന പരിപാടികള്‍ ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാരും അംഗങ്ങളുമാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നത്. ജാഗ്രതസമിതികളുടെ പ്രവര്‍ത്തനത്തിനായുള്ള പുതിയ മാര്‍ഗരേഖ ഉടനെ തയ്യാറാക്കും. ഇനി മുതല്‍ ജില്ലാതലത്തിലുള്ള ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനവും ഊര്‍ജ്ജിതമാക്കും.