എം.എസ്.എഫ് നേതാക്കള്‍ക്ക് എതിരായ ഹരിതയുടെ പരാതി; വനിതാ കമ്മീഷന്‍ നടപടി തുടങ്ങി

എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ ഹരിതയുടെ പരാതിയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ നടപടി തുടങ്ങി. ഈ മാസം ഏഴിന് മലപ്പുറത്ത് നടക്കുന്ന സിറ്റിംഗില്‍ ഹാജരാവാന്‍ പരാതിക്കാരോട് കമ്മീഷന്‍ നിര്‍ദേശം നല്‍കി. എന്നാൽ മലപ്പുറത്ത് വരാന്‍ ബുദ്ധിമുട്ടുണ്ടെന്നും കോഴിക്കോട്ടെ സിറ്റിംഗില്‍ പങ്കെടുക്കാമെന്നും ഹരിത നേതാക്കള്‍ മറുപടി നല്‍കി. എല്ലാവര്‍ക്കും എത്താന്‍ കഴിയാത്തതു കൊണ്ടാണ് മലപ്പുറം ഒഴിവാക്കിയതെന്നാണ് ഹരിത നേതാക്കളുടെ വിശദീകരണം.

വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നിര്‍ദേശം ഹരിത നേരത്തെ തന്നെ തള്ളിയിരുന്നു. എന്നാല്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാതെ പരാതി പിന്‍വലിക്കില്ലെന്നാണ് ഹരിതയുടെ നിലപാട്.

ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറാവാത്തത് ലീഗ് ഗൗരവമായാണ് കാണുന്നത്. ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം എട്ടിന് മലപ്പുറത്ത് ചേരുന്നുണ്ട്. പരാതി പിന്‍വലിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ഹരിത നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും സൂചനയുണ്ട്.

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര