സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവൃത്തിസമയം നാളെ മുതൽ സാധാരണനിലയിലേക്ക് മടങ്ങും. എല്ലാ ജില്ലകളിലും ബാങ്കുകൾക്ക് രാവിലെ പത്തുമുതൽ നാലു മണി വരെ ബിസിനസ് സമയവും അഞ്ചു മണി വരെ പ്രവൃത്തി സമയവുമായിരിക്കും.
ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതി സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി. കോവിഡ് നിയന്ത്രിത മേഖലകളിൽ ജില്ലാ ഭരണകൂടത്തിൻറെ പ്രത്യേക നിർദ്ദേശങ്ങളനുസരിച്ചായിരിക്കും ബാങ്കുകൾ തുറക്കുകയും പ്രവർത്തിക്കുകയും ചെയ്യുക.