കൊലക്കേസിൽ യമൻ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിയായ നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് ഡോ. റാഷിദ് അല്‍-അലിമി അംഗീകരിച്ചിട്ടില്ലെന്ന് ഡൽഹിയിലെ യമൻ എംബസി.
ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവ് മെഹ്ദി അല്‍ മഷാദ് ആണ് നിമിഷപ്രിയയുടെ വധശിക്ഷ അംഗീകരിച്ചത്. കാരണം കേസ് നടന്നത് ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലും, കേസ് കൈകാര്യം ചെയ്യ്തത് ഹൂതികളുമാണ്. എന്നാൽ യമൻ പ്രസിഡന്റായ ഡോ. റാഷിദ് അല്‍-അലിമി നിമിഷപ്രിയയുടെ വധശിക്ഷ അംഗീകരിച്ചിട്ടില്ലെന്നാണ് എംബസിയുടെ വിശദീകരണം.
2017 ഇൽ യമൻ സ്വദേശിയായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടതിനെ തുടർന്നാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും അതിന് ഫലം കണ്ടെത്താൻ സാധിച്ചിരുന്നില്ല.