ഫിയോക് സാഹചര്യം മനസ്സിലാക്കണം, സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാനാവില്ല; ഹൈക്കോടതിയില്‍ തിയേറ്ററുടമകള്‍ക്ക് തിരിച്ചടി

തിയേറ്ററുകള്‍ തുറക്കുന്നത് തടഞ്ഞ സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സാഹചര്യം തിയേറ്ററുടമകള്‍ മനസ്സിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് ആണ് കോടതിയെ സമീപിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ തിയറ്ററുകള്‍ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നും ഫിയോക്ക് ആവശ്യപ്പെട്ടു. തിയറ്റര്‍ ഉടമകളുടെ ഹരജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.

മാളുകള്‍ക്കും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇളവുകള്‍ നല്‍കി തിയറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുന്നത് വിവേചനമാണെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. 50 ശതമാനം സീറ്റുകളില്‍ പ്രവേശനം നല്‍കി തിയറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം.

സി കാറ്റഗറിയിലുള്ള തിരുവനന്തപുരത്താണ് തിയറ്ററുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. രണ്ടാഴ്ചത്തേക്ക് ഞായറാഴ്ചകളില്‍ ലോക്ക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് അവശ്യ സര്‍വീസിന് മാത്രമാണ് അനുമതി.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ