ഷിബു ബേബി ജോണിന്റെ കുടുംബവീട്ടില്‍ മോഷണം; 50 പവനോളം നഷ്ടപ്പെട്ടെന്ന് സൂചന

ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണിന്റെ കൊല്ലത്തെ കുടുംബവീട്ടില്‍ കവര്‍ച്ച. ഞായറാഴ്ച രാവിലെയാണ് മോഷണവിവരം പുറത്തറിഞ്ഞത്. ഏകദേശം അമ്പതു പവനോളം സ്വര്‍ണാഭരണങ്ങള്‍ അടക്കം നഷ്ടമായെന്നാണ് വിവരമെന്ന് പൊലീസ് പറഞ്ഞു.

രാത്രികാലങ്ങളില്‍ ഈ വീട്ടില്‍ ആളുണ്ടാകാറില്ല. ഷിബു ബേബിജോണിന്റെ അമ്മ പകല്‍സമയങ്ങളില്‍ ഈ വീട്ടില്‍ എത്തുകയും രാത്രി ഷിബു ബേബിജോണിന്റെ വീട്ടിലേക്ക് മടങ്ങുകയുമാണ് പതിവ്. അത്തരത്തില്‍ പതിവ് പോലെ ഞായറാഴ്ച രാവിലെ ഇവര്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ വാതില്‍ തുറന്ന് കവര്‍ച്ച നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കൊല്ലം എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തുന്നത്.

മോഷ്ടാവ് വീടിന്റെ മുന്‍വാതില്‍ തകര്‍ത്തിരുന്നു. ഇതിനു ശേഷമുള്ള ചില്ലുവാതിലും തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്.

Latest Stories

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍