വിലയിരുത്താന്‍ തക്ക സര്‍ക്കാരുകള്‍ ഒന്നും തന്നെ ഇല്ല; ഉപതിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി ജി സുകുമാരന്‍ നായര്‍

കേരളത്തിലും കേന്ദ്രത്തിലും വിലയിരുത്താന്‍ തക്ക സര്‍ക്കാരുകള്‍ ഒന്നും തന്നെ ഇല്ലെന്ന് എസ്എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തലാകുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു എസ്എസ്എസ് ജനറല്‍ സെക്രട്ടറി.

ഒരു പാര്‍ട്ടിയുടെയും ആഭ്യന്തര കാര്യങ്ങളില്‍ തങ്ങള്‍ ഇടപെടില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. എന്‍എസ്എസിന് രാഷ്ട്രീയമില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് സര്‍ക്കുലര്‍ ഇറക്കില്ല. ഉപതിരഞ്ഞെടുപ്പുകളില്‍ സമദൂര നിലപാട് തന്നെയാണ് എടുത്തിട്ടുള്ളത്. മുന്‍പ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

Read more

എന്നാല്‍ സമുദായം അങ്ങനെയുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് തങ്ങള്‍ക്ക് മനസിലായെന്നും എസ്എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ അറിയിച്ചു.