'എല്‍ഡിഎഫിൽ വലിയ അഴിച്ചുപണി വേണം; തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകണം': സി ദിവാകരൻ

എല്‍ഡിഎഫിൽ വലിയ അഴിച്ചുപണി വേണമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരൻ. ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ തിരിച്ചടി പരിശോധിക്കണമെന്നും തിരുത്തേണ്ടവ തിരുത്തി മുന്നോട്ടുപോകണമെന്നും സി ദിവാകരൻ പറഞ്ഞു. അതേസമയം യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും സി ദിവാകരൻ കൂട്ടിച്ചേർത്തു.

‘ഇങ്ങനെ ഇനി മുന്നോട്ടുപോകാൻ പറ്റില്ല. എല്‍ഡിഎഫില്‍ ആവശ്യമായ തിരുത്തല്‍ വേണം. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണം. നേതൃനിരയില്‍ വലിയ അഴിച്ചുപണി ആവശ്യമാണ്. അതിന് ആരുടെയും മാനസികാവസ്ഥ നോക്കിയിട്ട് കാര്യമില്ല’. – സി ദിവാകരൻ പറഞ്ഞു

പുതുതലമുറയാണ് ഇത്തവണ വലിയ ശക്തിയായി വന്നിട്ടുള്ളതെന്നും അത് തിരിച്ചറിഞ്ഞുള്ള മാറ്റം ഉണ്ടാകണമെന്നും സി ദിവാകരൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ്‌ ചന്ദ്രശേഖറിനെ വിലകുറച്ചു കണ്ടതാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്. എവിടെ നിന്നോ വന്ന ഒരാൾ എന്ന രീതിയിൽ കണ്ടു. തലസ്ഥാനത് മുന്നൊരുക്കം ഉണ്ടായില്ല. തൃശൂരില്‍ ബിജെപിക്ക് കോണ്‍ഗ്രസ് വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള ഹോംവര്‍ക്ക് നടന്നിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും സി ദിവാകരൻ പറഞ്ഞു.

Latest Stories

എന്റെ ചോര തന്നെയാണ് മേഘ്‌ന, മകന്‍ ജനിക്കുന്നതിന് മുമ്പ് അവര്‍ക്കുണ്ടായ മകളാണ് ഞാന്‍: നസ്രിയ

ആ താരത്തിന് എന്നെ കാണുന്നത് പോലെ ഇഷ്ടമില്ല, എന്റെ മുഖം കാണേണ്ട എന്ന് അവൻ പറഞ്ഞു: ചേതേശ്വർ പൂജാര

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് യൂട്യൂബർ; 'ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്'

എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

അയാള്‍ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു, രണ്ട് സെക്കന്റ് എന്റെ ശരീരം മുഴുവന്‍ വിറച്ചു..: ഐശ്വര്യ ലക്ഷ്മി

രാജി വെയ്‌ക്കേണ്ട, പാർട്ടി ഒപ്പമുണ്ട്; സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തീരുമാനമറിയിച്ച് സിപിഎം

ജിയോയുടെ മടയില്‍ കയറി ആളെപിടിച്ച് ബിഎസ്എന്‍എല്‍; മൂന്നാംമാസത്തില്‍ 'കൂടുമാറി' എത്തിയത് 8.4 ലക്ഷം പേര്‍; കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം; വന്‍തിരിച്ചു വരവ്

പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമം '; വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍

അയാൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിഡ്ഢി, കാണിച്ചത് വമ്പൻ മണ്ടത്തരം; പെർത്തിലെ അതിദയനീയ പ്രകടനത്തിന് പിന്നാലെ വിമർശനം ശക്തം