'മുല്ലപ്പൂവ് നല്‍കുമ്പോള്‍ സുരേഷേട്ടനോട് ഒരു ആഗ്രഹം പറയാനുണ്ട്'; കെട്ടിപ്പിടിച്ച് അച്ഛാ എന്ന് വിളിക്കണമെന്ന് ധന്യ

ഗുരുവായൂരില്‍ കൈക്കുഞ്ഞിനെയും കൊണ്ട് മുല്ലപ്പൂ വില്‍ക്കുന്ന ധന്യ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി തന്റെ മകളുടെ കല്ല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവിന് ധന്യയ്ക്ക് ഓര്‍ഡര്‍ നല്‍കിയതും വലിയ ജനശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ സുരേഷ് ഗോപിയെ അടുത്ത തവണ നേരില്‍ കാണുമ്പോള്‍ ധന്യയ്ക്ക് ഒരു ആഗ്രഹം കൂടി സഫലമാക്കാനുണ്ടെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. താരത്തിന്റെ മകളുടെ കല്ല്യാണ ആവശ്യങ്ങള്‍ക്കുള്ള പൂവ്  നല്‍കുമ്പോള്‍ ഒരു വട്ടം കെട്ടിപ്പിടിച്ച് അച്ഛാ എന്ന് വിളിക്കണമെന്ന ആഗ്രഹമാണ് ധന്യ പങ്ക് വയ്ക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധന്യ ഇക്കാര്യം വെളിപ്പെടുത്തിയത്.

താന്‍ അച്ഛനെ കണ്ടിട്ട് രണ്ടര വര്‍ഷമായി. വിവാഹ ശേഷം ഇടയ്ക്കിടെ പിതാവിനെ കാണാറുണ്ടെങ്കിലും അടുത്ത് പോകുമ്പോള്‍ അച്ഛന്‍ തന്നോട് ഒന്നും മിണ്ടാറില്ലെന്നും ധന്യ പറയുന്നു. സുരേഷേട്ടനെ കാണുമ്പോള്‍ ഒന്ന് കെട്ടിപ്പിടിച്ച് അച്ഛാ എന്ന് വിളിച്ചോട്ടെ എന്ന് അദ്ധേഹത്തോട് ചോദിക്കട്ടെയെന്ന് ചേട്ടനോട് ചോദിച്ചു. ആയിക്കോട്ടെ നീ ചെയ്‌തോ എന്ന് ചേട്ടന്‍ പറഞ്ഞതായും ധന്യ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സുരേഷ് ഗോപി തന്റെ അടുത്ത് വന്നപ്പോള്‍ തനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ആ മുല്ലപ്പൂവ് ഏല്‍പ്പിക്കുമ്പോള്‍ തനിക്കൊന്ന് കെട്ടിപ്പിടിക്കണം. അച്ഛാ എന്ന് ഒരു വട്ടം വിളിക്കണം. തന്റെ വലിയ ആഗ്രഹമാണിതെന്നും ധന്യ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആണ് ഗുരുവായൂരിലെത്തിയ സുരേഷ് ഗോപി ധന്യയെയും ഭര്‍ത്താവിനെയും കുഞ്ഞിനെയും കണ്ടത്.

Latest Stories

അമിത് ഷാ പറഞ്ഞതേറ്റുപാടിയ റിജിജു, 'യുപിഎയും 2013ലെ വഖഫ് ഭേദഗതിയും' വാസ്തവമെന്ത്?

MI UPDATES: ടോസിനിടെ ഒരേ സമയം ദുഃഖവും സന്തോഷവും നൽകുന്ന അപ്ഡേറ്റ് നൽകി ഹാർദിക് ; ബുംറയുടെ കാര്യത്തിലും തീരുമാനമായി

യുഎസില്‍ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് വില വര്‍ദ്ധിച്ചേക്കും; ട്രംപിന് മറുപണി നല്‍കി ചൈന

ഭേദഗതികള്‍ വിവേചനപരം, മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു; വഖഫ് ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

പാസ്പോർട്ടിൽ തിരിമറി നടത്തി വിദേശയാത്ര നടത്തി; നടൻ ജോജു ജോർജിനെതിരെ അന്വേഷണം

തെക്കേ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് പ്രീണനം; വടക്കേ ഇന്ത്യയില്‍ ആക്രമണം; സംഘപരിവാര്‍ ആട്ടിന്‍ തോലിട്ട ചെന്നായകളെന്ന് രമേശ് ചെന്നിത്തല

അതിനും കുറ്റം കോണ്‍ഗ്രസിന്, യുപിഎ വഖഫ് ഭേദഗതിയെ വെച്ചുള്ള ബാജ്പ രാഷ്ട്രീയം; അമിത് ഷാ പറഞ്ഞതേറ്റുപാടിയ റിജിജു, 'യുപിഎയും 2013ലെ വഖഫ് ഭേദഗതിയും' വാസ്തവമെന്ത്?

IPL 2025: ഐപിഎലില്‍ എറ്റവും മോശം ബോളിങ് യൂണിറ്റ് അവരുടേത്, എല്ലാവരും ഇപ്പോള്‍ ചെണ്ട പോലെ, വിമര്‍ശനവുമായി ക്രിസ് ശ്രീകാന്ത്

സേവനം നല്‍കിയില്ല, പണം കൈപ്പറ്റി; വീണ വിജയനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എസ്എഫ്‌ഐഒ

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കെ അണ്ണാമലൈ