'നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നു'; സർക്കാരിനെ വിമർശിച്ച് കത്തോലിക്ക സഭ

സർക്കാരിനെ വിമർശിച്ച് കത്തോലിക്ക സഭ. കത്തോലിക്ക മെത്രാന്‍ സമിതി പുറത്തിറക്കിയ സര്‍ക്കുലറിലാണ് വിമർശനം. സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ പദ്ധതികള്‍ ഫലം കാണുന്നില്ലെന്നും സര്‍ക്കുലറിൽ പറയുന്നു. തുടര്‍ഭരണം നേടിവരുന്ന സര്‍ക്കാരുകള്‍ക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണെന്നും സര്‍ക്കുലറിൽ വിമർശനമുണ്ട്.

ഐടി പാര്‍ക്കുകളില്‍ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നല്‍കാനുമുളള നീക്കങ്ങള്‍ക്കും സർക്കുലറിൽ വിമര്‍ശനമുണ്ട്. നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നു. അതേസമയം എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ സർക്കുലർ വായിച്ചു.

അതേസമയം സർക്കാരിനെതിരെ ഇടയലേഖനവുമായി താമരശ്ശേരി രൂപതയും രംഗത്തെത്തി. ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും സർക്കാർ നിഷേധിക്കുന്നുവെന്ന വിമർശനവുമായി താമരശ്ശേരി രൂപത. സർക്കാരിനെതിരെ ഇറക്കിയ ഇടയലേഖനത്തിലാണ് വിമർശനമുള്ളത്. ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താനും തീരുമാനിച്ചതായി ലേഖനത്തില്‍ പറയുന്നു.

ക്രൈസ്തവ സമുദായത്തിന്റെ വിവിധ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും സർക്കാർ നിഷേധിക്കുന്നതായി ലേഖനത്തിൽ പറയുന്നു. ജസ്റ്റിസ് ജെബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നില്ലെന്നും ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ കാര്യത്തിൽ അനീതിയാണെന്നും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എയ്ഡഡ് നിയമനങ്ങൾ അട്ടിമറിക്കുന്നുവെന്നും വന്യമൃഗ ശല്യം നേരിടുന്ന കർഷകർക്ക് നീതിയില്ല തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. അതേസമയം ഏപ്രിൽ അഞ്ചിന് മുതലക്കുളത്ത് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്താനും തീരുമാനിച്ചതായി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Latest Stories

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്