വഖഫ് നിയമ ഭേദഗതി ബില്‍ ബുധനാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ സിപിഎം എംപിമാര്‍ വിട്ടുനില്‍ക്കും. മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനാലാണ് വിട്ടുനില്‍ക്കുന്നത്. അടുത്ത നാല് ദിവസം സിപിഎം എംപിമാര്‍ ലോക്‌സഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഏപ്രില്‍ 1 മുതല്‍ 4 വരെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്. ഇതേ തുടര്‍ന്ന് നാല് ദിവസം സഭയിലെത്തില്ലെന്ന് അറിയിച്ച് കെ രാധാകൃഷ്ണന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തുനല്‍കിയിരുന്നു. സിപിഎം എംപിമാരായ കെ രാധാകൃഷണന്‍, അമ്ര റാം, എസ് വെങ്കിടേശന്‍, ആര്‍ സച്ചിതാനന്ദം എന്നിവരാണ് സഭയില്‍ നിന്ന് വിട്ടുനില്‍ക്കുക.
ബുധനാഴ്ച 12 മണിക്ക് സഭയില്‍ വഖഫ് ബില്ലില്‍ അവതരിപ്പിക്കും, തുടര്‍ന്ന് എട്ട് മണിക്കൂര്‍ ചര്‍ച്ച നടക്കും. ഇതിനുശേഷം ബില്‍ പാസാക്കും. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്ന് മാറി നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അറിയിച്ച സിപിഎം എംപിമാര്‍ വഖഫ് ഭേദഗതി ബില്ലില്‍ എതിര്‍ക്കുകയില്ലെന്നും ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇതുകൂടാതെ കേരളത്തില്‍ നിന്ന് പോളിറ്റ്ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ കെ രാധാകൃഷ്ണന്‍ എംപിയും ഉണ്ട്. കെ രാധാകൃഷ്ണനെ കൂടാതെ കെകെ ശൈലജ, ഇപി ജയരാജന്‍, തോമസ് ഐസക് എന്നിവരും സാധ്യത പട്ടികയിലുണ്ട്. അതേസമയം സിപിഎം ജനറല്‍ സെക്രട്ടറിയായി എംഎ ബേബി എത്തുമെന്നാണ് വിലയിരുത്തലുകള്‍.
എന്നാല്‍ കേരളത്തില്‍ നിന്നുള്ള എല്‍ഡിഎഫ്-യുഡിഎഫ് എംപിമാര്‍ വഖഫ് ബില്ലിനെ അനുകൂലിക്കണമെന്നാണ് കെസിബിസി അറിയിച്ചത്. വഖഫ് ബില്ലിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്റെ വടക്കേ ഇന്ത്യയിലെ എംപിമാരുടെ ആവശ്യം.
Read more
പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്ന് മാറി നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തില്‍ നിര്‍ണായകമായ വഖഫ് ഭേദഗതി ബില്ലില്‍ സിപിഎമ്മിന്റെ നാല് എംപിമാരും എതിര്‍ക്കുകയില്ലെന്നും ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നുമാണ് വിലയിരുത്തലുകള്‍. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്, സിപിഎം എംപിമാര്‍ വഖഫ് ബില്ലിനെ അനുകൂലിക്കണമെന്നാണ് കെസിബിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.