കൊളംബിയ മെക്സിക്കോ പോലെ കേരളം ആകാൻ അധിക സമയം ഇല്ല

കേരളം കുറ്റകൃത്യങ്ങളുടെയും ലഹരി മരുന്നിന്റെയും തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് എഴുത്തുകാരനായ റെജിമോൻ കുട്ടപ്പൻ. 90 കളിൽ ഡ്രഗ് ഡോണുകൾ ആയ പാബ്ലോ എസ്കോബാറും എൽ ചാപ്പയും അഴിഞ്ഞാടിയ കൊളംബിയ മെക്സിക്കോ പോലെ കേരളം ആകാൻ അധിക സമയം ഇല്ല. ഒന്നും ചെയ്യാൻ പറ്റാതെ ഇരുന്ന അന്നത്തെ അവിടത്തെ പ്രസിഡന്റുമാരുടെ അവസ്ഥയാണ് ഇവിടത്തെ മുഖ്യമന്ത്രി പിണറായി വിജയനും എന്ന് റെജിമോൻ കുട്ടപ്പൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

കേരളം ക്രൈം ആൻഡ് ഡ്രഗ് കാപിറ്റൽ ആയി മാറികൊണ്ടിരിക്കുകയാണ്.

90 കളിൽ ഡ്രഗ് ഡോണുകൾ ആയ പാബ്ലോ എസ്കോബാറും എൽ ചാപ്പയും അഴിഞ്ഞാടിയ കൊളംബിയ മെക്സിക്കോ പോലെ കേരളം ആകാൻ അധിക സമയം ഇല്ല.

ഒന്നും ചെയ്യാൻ പറ്റാതെ ഇരുന്ന അന്നത്തെ അവിടത്തെ പ്രസിഡന്റുമാരുടെ അവസ്ഥയാണ് ഇവിടത്തെ മുഖ്യമന്ത്രി പിണറായി വിജയനും.

കേരളത്തിൽ

1) 2016 മുതൽ 2021 30 രാഷ്ട്രീയ കൊലപാതകങ്ങൾ.

2) 2016 മുതൽ 2021 വരെ എല്ലാ വർഷവും ഏകേദശം 300 കൊലപാതകങ്ങൾ ഉണ്ടാകുന്നുണ്ട്.

3) 2016 മുതൽ 2021 വരെ എല്ലാ വർഷവും ഏകേദശം 500 കൊലപാതക ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട്.

4) 2016 മുതൽ 2021 വരെ എല്ലാ വർഷവും ഏകേദശം 2000 റേപ് ഉണ്ടാകുന്നുണ്ട്.

5) 2016 മുതൽ 2021 വരെ എല്ലാ വർഷവും കുട്ടികൾക്കെതിരെ ഏകേദശം 3500 അക്രമം ഉണ്ടാകുന്നുണ്ട്.

6) 2016 മുതൽ 2021 വരെ എല്ലാ വർഷവും സ്ത്രീകൾക്കെതിരെ ഏകേദശം 13000 അക്രമം ഉണ്ടാകുന്നുണ്ട്.

7) 2016 മുതൽ 2021 വരെ എല്ലാ വർഷവും ദളിതർക്കെതിരെ ഏകേദശം 1000 അക്രമം ഉണ്ടാകുന്നുണ്ട്.

കേരളത്തിൽ മയക്കു മരുന്ന് പിടിച്ചത്

1) 2018 ഇൽ 1300 കിലോ

2) 2019 ഇൽ 2500 കിലോ

3) 2020 ഇൽ 3060 കിലോ

ഇത്രയും പിടിച്ചെങ്കിൽ എത്ര പിടിക്കാതെ പോയി കാണും.
വെൽക്കം ടു നാർക്കോസ്‌ കേരള !!!

Latest Stories

'സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി നോക്കണം, ആശമാരുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന് സിഐടിയു ആവശ്യപ്പെടില്ല'; നിലപാടറിയിച്ച് എളമരം കരീം

തസ്ലീമ വർഷങ്ങളായി സിനിമയിൽ സജീവം, ജോലി തിരക്കഥ വിവർത്തനം; ആലപ്പുഴ ലഹരി വേട്ടയിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ എക്സൈസ്

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ. സുരേന്ദ്രന്‍ ടാക്ടര്‍ ഓടിച്ചത് ലൈസന്‍സില്ലാതെ; ഉടമയ്ക്ക് 5,000 രൂപ പിഴ ചുമത്തി എംവിഡി; കൂടുതല്‍ നടപടി വേണമെന്ന് പരാതിക്കാരന്‍

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട; സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ്, പ്രതികളുടെ സിനിമ ബന്ധം പരിശോധിക്കുന്നു

'ഞാനൊരു ക്രിസ്ത്യാനി, ഈ രീതിയില്‍ അവഹേളിക്കരുത്'; എമ്പുരാൻ സിനിമ ക്രൈസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

വഖഫ് ബില്‍ ഇന്ന് രാജ്യസഭയില്‍; നാളെ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടും; ബില്ല് നിയമമാക്കാന്‍ ചടുലവേഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍; എതിര്‍പ്പുമായി പ്രതിപക്ഷം

ഇന്ത്യയ്ക്ക് കടുംവെട്ട്, 26 ശതമാനം 'ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം'; വിദേശ രാജ്യങ്ങള്‍ക്ക് ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ച് ട്രംപ്

മുസ്ലീങ്ങളുടെ വ്യക്തി നിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധം; ഇന്ത്യയുടെ ആശയത്തെ ആക്രമിക്കുന്നു; വഖഫ് ബില്ലിനെ തുറന്നെതിര്‍ന്ന് പ്രതിപക്ഷനേതാവ്

വഖഫ് ബില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസാക്കി കേന്ദ്ര സര്‍ക്കാര്‍; പ്രതിപക്ഷ ഭേദഗതി വോട്ടിനിട്ട് തള്ളി; മുനമ്പം സമരപന്തലില്‍ പടക്കം പൊട്ടിച്ചും ആര്‍പ്പുവിളിച്ചും ആഘോഷം

INDIAN CRICKET: ഇനി മുതൽ ഞാൻ കോമഡി പടങ്ങൾ കാണുന്നത് നിർത്തി നിന്റെയൊക്കെ എഴുത്ത്, കട്ടകലിപ്പിൽ സൂര്യകുമാർ യാദവ്....; സംഭവം ഇങ്ങനെ