തോന്നിവാസം ചെയ്യുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല; കൊല്ലം എംഎല്‍ക്കെതിരായ എല്ലാ കാര്യങ്ങളും പരിശോധിക്കും; മുകേഷിനെ തള്ളി എംഎം മണി

സ്ത്രീപീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന കൊല്ലം എംഎല്‍എ മുകേഷ് സ്ഥാനം രാജിവയ്ക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് മുന്‍ മന്ത്രി എം.എം.മണി. തോന്നിവാസം ചെയ്യുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും മുകേഷിനെതിരായ എല്ലാ കാര്യങ്ങളും പാര്‍ട്ടി പരിശോധിക്കും.

മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.

മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ നിലപാട് കടുപ്പിച്ചതോടെ സിപിഎം സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. അതേസമയം
ലൈംഗിക പീഡന പരാതി ഉയര്‍ന്ന കൊല്ലം എംഎല്‍എ എം മുകേഷിന് പരിച തീര്‍ത്ത് സിപിഎമ്മിലെ മുതിര്‍ന്ന വനിത നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കുറ്റം ചെയ്തെന്ന് കണ്ടെത്തിയാല്‍ മുകേഷിന് എംഎല്‍എയായി തുടരാനാകില്ലെന്നും അതിനുമുമ്ബ് രാജിവെക്കണമെന്ന് പറയാന്‍ പറ്റില്ലെന്നും സിപിഎം നേതാവ് കെ.കെ. ശൈലജ എംഎല്‍എ പറഞ്ഞു. ഇത് നിയമപരമായി പരിശോധിക്കേണ്ട കാര്യമാണെന്നും ശൈലജ പറഞ്ഞു.

ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തെങ്കിലും നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ പി.കെ.ശ്രീമതി പറയുന്നത്. .ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്ന് നിയമത്തില്‍ പറയുന്നില്ലെന്ന് ശ്രീമതി തുറന്നടിച്ചു. ഔചിത്യത്തോടെ കാര്യങ്ങളെ കാണണം. രാഷ്ട്രീയം നോക്കി സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ എന്തുകൊണ്ട് മറ്റ് സംഭവങ്ങള്‍ ഇതുപോലെ കാണുന്നില്ലെന്നും ശ്രീമതി ചോദിച്ചു.

ആരോപണ വിധേയരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നത് സര്‍ക്കാരിന്റെ ഉറപ്പാണ്. കുറ്റം തെളിഞ്ഞാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തിലും വിശ്വാസമുണ്ട്. ടീമിനെ അഭിനന്ദിക്കുന്നു. മുഖം നോക്കാതെയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെയും ചിലര്‍ക്കെതിരെ ആരോപണം ഉണ്ടായപ്പോള്‍ എംഎല്‍എയായി തുടര്‍ന്നാണല്ലോ അന്വേഷണം നേരിട്ടതെന്ന് കെ കെ ഷൈലജ ചോദിച്ചു. ശരിയായ ഘട്ടത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കും. ആരോപണം കേട്ടയുടനെ മുകേഷ് രാജിവെക്കണമെന്ന് പറയാന്‍ പറ്റില്ലെന്നും അവര്‍ പ്രതികരിച്ചു. ആരായാലും പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ സര്‍ക്കാര്‍ പെണ്‍കുട്ടികള്‍ക്കൊപ്പമായിരിക്കും.അന്വേഷണം നടക്കട്ടെയെന്നും തെളിവുകള്‍ പുറത്തുവരട്ടെയെന്നും ശൈലജ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ