ലീഡറിന്റെ തഴമ്പിന്റെ കഥ പറഞ്ഞ്‌ ജീവിക്കുന്ന ഇത്തിൾക്കണ്ണിയോട് ബഹുമാനമില്ല: പി.വി അൻവർ

കെ മുരളീധരന്‍ എം.പിയുടെ വിമർശനത്തിന് മറുപടിയുമായി പി.വി അൻവർ എം.എൽ.എ. ലീഡറോടെ ബഹുമാനമുള്ളൂ എന്നും അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ്‌ ഇന്നും ജീവിക്കുന്ന ഇത്തിൾക്കണ്ണിയോട് അതില്ല എന്നും പി വി അന്‍വര്‍ ഫെയ്‌സ്ബുക്കിൽ കുറിച്ചു. പി വി അന്‍വര്‍ നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് ഗുരുതര പ്രശ്‌നമാണെന്നും ബിസിനസും നടക്കണം എംഎല്‍എയും ആകണം എന്നു പറയുന്നത് നടപ്പില്ലെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.

അതേസമയം താന്‍ വെസ്റ്റ് ആഫ്രിക്കയിലെ സിയാറ ലിയോണിലാണെന്നും മണ്ഡലത്തില്‍ ഇല്ലെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി എല്ലാസമയത്തും പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് പി.വി അൻവർ അവകാശപ്പെടുന്നത്.

പി.വി അൻവറിന്റെ കുറിപ്പ്:

ഇവിടെ കിങ്ങിണികുട്ടന്മാരില്ല..
ജീവിക്കാനായി മണ്ണിൽ പണിയെടുക്കുന്ന കുറച്ച്‌ ജീവിതങ്ങളാണിവിടെയുള്ളത്‌..
ഇനി അവിടുത്തെ കാര്യം..
ലീഡറോടെ ബഹുമാനമുള്ളൂ.
അദ്ദേഹത്തിന്റെ തഴമ്പിന്റെ കഥ പറഞ്ഞ്‌ ഇന്നും ജീവിക്കുന്ന ഇത്തിൾക്കണ്ണിയോടതില്ല.
രാമനിലയത്തിലെ ഗീതോപദേശത്തിന്റെ കഥ പറയാൻ ഞാൻ ഉണ്ണിത്താനല്ല.
പി.വി.അൻവറാണ്..
പറയാനുള്ളത്‌ നേരിട്ട്‌ തന്നെ പറയും..

Latest Stories

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും