അനിലും പത്മജയും ബിജെപിയില്‍ ചേര്‍ന്നതില്‍ തെറ്റില്ല; നിലപാട് ആവര്‍ത്തിച്ച് ചാണ്ടി ഉമ്മന്‍

അനില്‍ ആന്റണിയും പത്മജ വേണുഗോപാലും ബിജെപിയില്‍ പ്രവേശിച്ചതില്‍ തെറ്റില്ലെന്ന നിലപാടിലുറച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയാല്‍ പോകുന്നതാണ് നല്ലതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. തീരുമാനമെടുക്കാനുള്ള വ്യക്തി സ്വാതന്ത്ര്യം ഇരുവര്‍ക്കുമുണ്ടെന്നും ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ നിന്ന് ഒരു വ്യക്തി പോയതുകൊണ്ട് പാര്‍ട്ടിയ്ക്ക് ഒരു നഷ്ടവുമില്ല. പ്രസ്ഥാനമാണ് വലുത്. കോണ്‍ഗ്രസിനെ സംബന്ധിച്ചും ഇരുവരും പാര്‍ട്ടി വിട്ടത് ശരിയായ തീരുമാനമാണ്. അവരെ സംബന്ധിച്ചും അതൊരു ശരിയായ തീരുമാനമാണ്. കാരണം പാര്‍ട്ടിയില്‍ നില്‍ക്കാന്‍ ഇരുവരും യോഗ്യരല്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മുംബൈയില്‍ എത്തിയതായിരുന്നു ചാണ്ടി ഉമ്മന്‍. പത്മജ കെ കരുണാകരന്റെ നിലവാരത്തിലേക്ക് ഉയര്‍ന്നില്ലെന്ന നിരാശയാണ് പാര്‍ട്ടിയില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് കാരണമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.

Latest Stories

ഇവിടെ ഓരോ ഇതിഹാസങ്ങൾ 100 മത്സരങ്ങൾ കളിച്ചിട്ട് പറ്റുന്നില്ല, അപ്പോഴാണ് വെറും 37 ഇന്നിങ്സിൽ സഞ്ജു തകർപ്പൻ നേട്ടത്തിൽ എത്തിയത്; ചെക്കൻ ടി 20 യെ മാറ്റി മറിക്കും; പുകഴ്ത്തലുമായി ജഡേജ

ഒരാള്‍ ഒരു പുസ്തകം എഴുതിയാല്‍ അതിന്റെ പ്രകാശനം അറിയേണ്ടെ; ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ ഇപിക്കെതിരെ വാര്‍ത്ത നല്‍കിയതില്‍ പ്രത്യേക ലക്ഷ്യം; പിന്തുണച്ച് മുഖ്യമന്ത്രി

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

അടി തുടങ്ങിയാൽ പിന്നെ മയമില്ല, സൗത്താഫ്രിക്ക ഇന്ന് കണ്ടത് മലയാളി വക മരണമാസ് ഷോ ; വിമർശകരുടെ മുന്നിൽ നെഞ്ചുവിരിച്ച് സഞ്ജു സാംസൺ

തൂക്കല്ല ഇത് കൊലതൂക്ക്, സഞ്ജുവിനും തിലകിനും മുന്നിൽ ഉത്തരമില്ലാതെ സൗത്താഫ്രിക്ക; ജോഹന്നാസ്ബർഗിൽ സിക്സർ മഴ

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി