'ഫെനിയുടെ പിന്നില്‍ ആരോ ഉണ്ട്, ഞാന്‍ ഇതുവരെ കൊല്ലം ഗസ്റ്റ് ഹൗസില്‍ പോയിട്ടില്ല'; ആരോപണങ്ങള്‍ തള്ളി ഇപി ജയരാജന്‍

സോളാര്‍ കേസില്‍ ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ നിഷേധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. താന്‍ ഇതുവരെ കൊല്ലം ഗസ്റ്റ് ഹൗസില്‍ പോയിട്ടില്ലെന്നും ഫെനി ബാലകൃഷ്ണനുമായി ഒരു ബന്ധവുമില്ലെന്നും ജയരാജന്‍ പറഞ്ഞു. സോളാര്‍ കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന് പിന്നില്‍ ആരോ ഉണ്ടെന്നും ഇപി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇപി ജയരാജന്‍.

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ സിപിഐഎമ്മിന് പങ്കില്ല. പുറത്ത് വന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഫെനി ബാലകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്തോ ഉദ്ദേശമുണ്ടെന്നും ജയരാജന്‍ അറിയിച്ചു. തങ്ങള്‍ ഉന്നതമായ രാഷ്ട്രീയ നിലപാടുമായാണ് മുന്നോട്ട് പോകുന്നതെന്നും തരംതാണ ആരോപണങ്ങളിലേക്ക് തള്ളിവിടരുതെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള പ്രശ്‌നമാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നതിന് പിന്നില്‍. ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ നമ്മുക്ക് ഒപ്പം ഇല്ല. അന്തരിച്ച ഒരു നേതാവിനെ നിയമസഭയില്‍ വീണ്ടും കീറിമുറിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പിന്തിരിയണമെന്നും ഇപി ജയരാജന്‍ ആവശ്യപ്പെട്ടു. സജി ചെറിയാനെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും തനിക്ക് അതേപറ്റി അറിയില്ലെന്നും ഇപി ജയരാജന്‍ പ്രതികരിച്ചു.

സജി ചെറിയാന്‍ മാവേലിക്കര കോടതിയില്‍ വന്നപ്പോള്‍ പരാതിക്കാരിയെ കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും തന്റെ വീട്ടില്‍ വെച്ച് പരാതിക്കാരിയെ കണ്ടുവെന്നും ഫെനി ആരോപിച്ചിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും സജി ചെറിയാനും കേസില്‍ ഇടപെട്ടിരുന്നു. ജയരാജനെ കൊല്ലത്തെ ഗസ്റ്റ് ഹൗസില്‍ വച്ചു കണ്ടെന്നും സോളാര്‍ വിഷയം കത്തിച്ചു നിറുത്തണമെന്നും അതിനുവേണ്ട സഹായങ്ങള്‍ ചെയ്തു തരാമെന്ന് പറഞ്ഞതായുമാണ് ഫെനി ബാലകൃഷ്ണന്‍ ആരോപിച്ചത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ