'താന്‍ മാത്രമല്ല അവരും ഉണ്ടായിരുന്നു'; നടപടി തനിക്ക് മാത്രം; നേതൃത്വത്തിനെതിരെ ആരോപണങ്ങളുമായി പ്രമോദ് പെരിയ

പെരിയ ഇരട്ട കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത സംഭവത്തില്‍ നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ പെരിയ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ. താന്‍ മാത്രമല്ല സമുന്നതരായ ജില്ലാ-സംസ്ഥാന നേതാക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നതായി പ്രമോദ് പെരിയ പറഞ്ഞു.

സംഭവത്തില്‍ തനിക്കെതിരെ മാത്രം നടപടിയെടുത്തത് പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെയുണ്ടായ ഗൂഢാലോചനയുടെ ഫലമാണ്. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, ഉദുമ മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ രാജന്‍ പെരിയ എന്നിവരുള്‍പ്പെടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നതായും പ്രമോദ് പെരിയ ആരോപിച്ചു.

പെരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറാണ് വരന്‍. ഡോക്ടര്‍ നേരിട്ട് ക്ഷണിച്ചതിനാല്‍ പൊതുപ്രവര്‍ത്തകനെന്ന നിലയിലാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹം നടന്നത് ഉദുമ മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ രാജന്‍ പെരിയയുടെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലായിരുന്നു. എന്നാല്‍ നടപടി തനിക്കെതിരെ മാത്രമായിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ഫോട്ടോ സഹിതം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതെന്നും പ്രമോദ് പറഞ്ഞു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി