ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ തങ്ങൾ മകനെ ചുമതലപ്പെടുത്തി; ഹൈദരലി തങ്ങളുടെ കത്ത് പുറത്ത്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ മകൻ മുഈന്‍ അലിയെ ഏൽപിച്ചതായി സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിൻ്റെ കോപ്പി പുറത്ത്.

മാർച്ചിലാണ് ഹൈദരലി ശിഹാബ് തങ്ങൾ കത്ത് നൽകിയിരിക്കുന്നത്. ഇതോടെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങൾക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന വാദങ്ങൾ പൊളിഞ്ഞു.

ആരും ഉത്തരവാദിത്വം ഏൽപിക്കാതെയാണ് മുഈന്‍ അലി തങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് എന്നായിരുന്നു മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇന്നലെ വൈകുന്നേരം മാധ്യമങ്ങൾക്ക് നൽകിയ വാർത്താക്കുറിപ്പിൽ പറഞ്ഞത്.

ഈ സാഹചര്യത്തിൽ ചികിൽസയിൽ കഴിയുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കും അദ്ദേഹത്തെ പരിചരിക്കുന്ന മകൻ മുഈന്‍ അലി തങ്ങൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്കും ആവശ്യമായ സംരക്ഷണം സർക്കാർ ഒരുക്കണമെന്ന് കെ.ടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

ചന്ദ്രികയുടെ കാര്യങ്ങൾ വിശദീകരിക്കാൻ അഭിഭാഷകനായ മുഹമ്മദ് ഷാ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ മുഈന്‍ അലി തങ്ങൾ പങ്കെടുത്തത് വിവാദമായതോടെയാണ് ലീ​ഗ് നേതൃത്വം അദ്ദേഹത്തെ തള്ളി രം​ഗത്തെത്തിയത്.

ചന്ദ്രികയുടെ പ്രതിസന്ധിക്ക് കാരണക്കാരൻ കുഞ്ഞാലിക്കുട്ടിയാണെന്നും ഫിനാൻസ് മാനേജർ സമീർ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയാണെന്നുമായിരുന്നു മുഈന്‍ അലി പറഞ്ഞിത്.

കുഞ്ഞാലിക്കുട്ടിയെ വിമർശിച്ചതിന്റെ പേരിൽ വാർത്താസമ്മേളനത്തിനിടെ ഒരു ലീഗ് പ്രവർത്തകൻ മുഈന്‍ അലിയെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു.

Latest Stories

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍