'തിരുകേശം ബോഡി വേസ്റ്റ്'; മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസികളെ വേദനിപ്പിക്കുന്നതും ഖേദകരവും: കാന്തപുരം

തിരുകേശം ബോഡി വേസ്റ്റ് തന്നെയാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രേട്ടറിയറ്റ് പ്രസ്താവിച്ചു. വിശ്വാസി മനസ്സുകളെ മുറിവേല്‍പ്പിക്കുന്ന വിവാദങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം:

വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും സര്‍വ്വാദരണീയവുമാണ്. പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

വിശ്വസിക്കാനും അവിശ്വസിക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെങ്കിലും മതചിഹ്നങ്ങള്‍ അനാദരിക്കപ്പെടരുത്. അപ്പോള്‍ മാത്രമാണ് മതേതരത്വം സംരക്ഷിക്കപ്പെടുക. വിശ്വാസി മനസ്സുകളെ മുറിവേല്‍പ്പിക്കുന്ന വിവാദങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും ഭരണപ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ വിട്ടുനില്‍ക്കണം. മതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും. അപക്വമായ നിലപാടുകള്‍ക്ക് പകരം വിവേകപരമായ സമീപനരീതിയിലൂടെ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കേണ്ടതെന്ന് മുസ്‌ലിം ജമാഅത്ത് പ്രസ്താവനയില്‍ തുടര്‍ന്ന് പറഞ്ഞു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ യോഗത്തില്‍ കെ.പി അബൂബക്കര്‍ മൗലവി പട്ടുവം, പ്രൊഫ: എ.കെ അബ്ദുല്‍ ഹമീദ്, സി.പി മൂസ ഹാജി, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, സിദ്ദീഖ് ഹാജി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുല്ല, പ്രൊഫ. യു.സി അബ്ദുല്‍ മജീദ്, സൈഫുദ്ദീന്‍ ഹാജി, സി.പി സെയ്തലവി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest Stories

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയൻ സന്ദർശനം 17 വർഷത്തിന് ശേഷം

ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ

രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്

ചെങ്കൊടിയും ഡീസലുമായി കോര്‍പ്പറേഷന്‍റെ കവാട ഗോപുരത്തിന് മുകളില്‍; ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍

കേരളത്തില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴ; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കൂടുതൽ സന്തോഷിക്കേണ്ട, സഞ്ജുവിനിട്ട് ആ രണ്ട് താരങ്ങൾ പണിയും; വമ്പൻ വെളിപ്പെടുത്തലുമായി ആർപി സിംഗ്

ഞാന്‍ ഇനി എന്തിനാണ് മസില്‍ കാണിക്കുന്നത്, ഇപ്പോള്‍ ലോകത്തിന് എന്റെ ശക്തി അറിയില്ലേ?