രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് ആണ് ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തതെന്ന സൈബര്‍ കോണ്‍ഗ്രസിന്റെ വ്യാജപ്രചരണം. സംഭവത്തില്‍ കുറ്റര്‍ക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദേശിച്ചു. വ്യാജപ്രചരണത്തിനെതിരെ ലിന്റോ ജോസഫ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിര്‍ദേശം.
ലിന്റോ ജോസഫ് തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ‘എന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം നടത്തിയതിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ ഡി.ജിപി.നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിലരുടെ മമ്മൂഞ്ഞ് കളി പൊളിച്ചടുക്കിയതിലുള്ള പ്രതികാരമായിട്ടാവണം ഇത്തരമൊരു നീചമായ നീക്കം. പോസ്റ്റര്‍ ഒക്കെ കൊള്ളാം..പക്ഷേ ഈ കട്ടില് കണ്ട് പനിക്കണ്ട എന്നേ പറയാനുള്ളു.’ അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫാല്‍ക്കന്‍ ഫൈറ്റേഴ്സ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ നിഖില എന്ന അക്കൗണ്ടില്‍ നിന്നാണ് വ്യാജപോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തിരുവമ്പാടി എംഎല്‍എയുടെ വോട്ട് മുര്‍മുവിന് എന്ന രീതിയിലുള്ള പോസ്റ്റ് വ്യാജവും അപകീര്‍ത്തി പ്രചരണം ഉദേശിച്ചിട്ടുള്ളതാണെന്ന് ലിന്റോ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.