കേരളത്തില്‍ നിന്നും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് ഉള്ളവരെ ലക്ഷ്യമിട്ട് റെയില്‍വേ; തിരുവനന്തപുരം കാസര്‍ഗോഡ് രണ്ടാംവന്ദേഭാരത് മംഗലാപുരത്തേക്ക് നീട്ടി

തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന രണ്ടാം വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി . രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും. ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയിരിക്കുന്നത്. കേരളത്തില്‍ നിന്നും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോകുന്നവര്‍ക്ക് പുതിയ സമയക്രമം ഉപകാരപ്പെടും.

രാവിലെ ഏഴ് മണിക്ക് കാസര്‍ക്കോട് നിന്നും പുറപ്പെട്ടിരുന്ന ട്രെയിന്‍ മംഗലാപുരത്തു നിന്നും രാവിലെ 6.15ന് പുറപ്പെടും. കാസര്‍ക്കോട് 6.57ന് എത്തിച്ചേര്‍ന്ന് പതിവു പോലെ ഏഴു മണിക്ക് പുറപ്പെടും. ബാക്കി എല്ലാ സ്റ്റേഷനുകളിലും പതിവ് സമയത്തില്‍ തന്നെയാണ് വണ്ടി ഓടുക.

വൈകിട്ട് നാലേ അഞ്ചിന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ട്രെയിന്‍ കാസര്‍ക്കോട് യാത്ര അവസാനിപ്പിക്കാന്‍ രാത്രി 11:58ന് എത്തിയിരുന്നത് മംഗലാപുരം വരെ ദീര്‍ഘിപ്പിക്കുന്നതോടെ 13 മിനുട്ട് നേരത്തെയെത്തും. 11:45ന് കാസര്‍ക്കോടെത്തുന്ന 20362-ാം നമ്പര്‍ വന്ദേഭാരത് രാത്രി 12.40നാണ് മംഗലാപുരത്ത് യാത്ര അവസാനിപ്പിക്കുക.

കാസര്‍ക്കോട് വന്ദേഭാരത് ചൊവ്വാഴ്ചയും തിരുവനന്തപുരം വന്ദേഭാരത് തിങ്കളാഴ്ചയും സര്‍വീസ് നടത്തിയിരുന്നില്ല. തിരുവനന്തപുരം- മംഗലാപുരം റൂട്ടില്‍ ഓടിത്തുടങ്ങുന്നതോടെ ബുധനാഴ്ചയായിരിക്കും ട്രെയിനിന് അവധി.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം