തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം, സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞ് ആക്രമണം, 2 പേര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. വട്ടിയൂര്‍ക്കാവിനടുത്ത് കാച്ചാണി സ്‌കൂള്‍ ജങ്ഷനില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രദേശത്ത് സ്‌ഫോടക വസ്തുക്കള്‍ അടക്കം എറിഞ്ഞ് സംഘങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു.

ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ബൈക്കിലെത്തിയ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ ആവുകയായിരുന്നു. ഇരു കൂട്ടരും സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു. ആക്രമണത്തില്‍ കുത്തേറ്റവരെ ഗുണ്ടാസംഘങ്ങള്‍ തന്നെ കൊണ്ടുപോയിരുന്നു. സംഭവത്തിന് പിന്നാലെ അരുവിക്കര പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. എന്നാല്‍ ആക്രമണം നടത്തിയവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Read more

തിരുവനന്തപുരം റൂറല്‍ എസ്പി രാജേന്ദ്ര പ്രസാദ് ഉള്‍പ്പടെയുള്ള സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്. അക്രമികള്‍ ലഹരി ഉപയോഗിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു.