തിരുവനന്തപുരം പാലോട് കാട്ടുതീ പടരുന്നു; 5 ഏക്കറോളം അടിക്കാട് കത്തി നശിച്ചു
തിരുവനന്തപുരത്ത് പാലോട് പെരിങ്ങമല ഫോറസ്റ്റ് സെക്ഷനില്‍ കാട്ടുതീ പടരുന്നു. മങ്കയം വെങ്കിട്ട മൂട് ഭാഗത്താണ് തീ പടരുന്നത്. ഇതുവരെ അഞ്ച് ഏക്കറോളം അടിക്കാട് കത്തി നശിച്ചു.
ഇന്നലെ ഉച്ചയ്ക്ക് വനത്തിലെ ഒരു ഭാഗത്ത് ഉണ്ടായ തീ അവിടെ ഉണ്ടായിരുന്ന വാച്ചര്‍മാര്‍ അണച്ചിരുന്നു. എന്നാല്‍ രാത്രിയോടെ മറ്റൊരു ഭാഗത്ത് തീപിടിക്കുകയായിരുന്നു. നല്ല കാറ്റുള്ളതിനാല്‍ തീ പടരുകയാണ്.
തിരുവനന്തപുരം ഡി.എഫ്.ഒ സംഭവസ്ഥലത്തെത്തി. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പാലോട് റെയ്ഞ്ചിലെ വാച്ചര്‍മാരും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.