'തമ്മിലടിച്ചാല്‍ മൂന്നാം പിണറായി സര്‍ക്കാരുണ്ടാകും'; കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ തിരുവഞ്ചൂര്‍

പല ചേരിയായി കോണ്‍ഗ്രസ് നിന്നാല്‍ മൂന്നാം പിണറായി സര്‍ക്കാരുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ ഐക്യത്തിനായി ത്യാഗം സഹിക്കാന്‍ എല്ലാവരും തയാറാകണമെന്നും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് നടത്തിയത്.

ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ പോകുന്ന സമയം പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് തിരുവഞ്ചൂര്‍ പറഞ്ഞത്. കോണ്‍ഗ്രസിന്റെ സംയുക്ത മുഖം കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് സംസ്ഥാനത്തുള്ള മഹാഭൂരിപക്ഷം ആളുകളെന്നും തിരുവഞ്ചൂര്‍ രാധാകൃഷണന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അതിന്റെ പഴയ കാലത്തേക്ക് പോകണമെന്നും പഴയ കാലം എന്ന് പറയുന്നത്് എല്ലാവരും ഒരുമിച്ച് നിന്നിരുന്ന കാലമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ദീര്‍ഘമായി പ്രതിപക്ഷത്ത് നില്‍ക്കുകയാണ്. നമ്മുടെ തലയില്‍ കയറി മെതിക്കുന്ന രൂപത്തിലേക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിശ്വരൂപം കാട്ടുകയാണെന്നും അക്രമ സ്വഭാവം കാട്ടിക്കൂട്ടുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കേരളത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിച്ച് നില്‍ക്കുന്നവരുണ്ട്. അവര്‍ അറബിക്കടലില്‍ മുങ്ങിത്താഴണോ, അതിന്് അനുവദിക്കണോ എന്ന് ചോദിക്കുന്ന തിരുവഞ്ചൂര്‍ നമ്മളെയാണ് അവര്‍ പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാര്‍ വന്നു, രണ്ടാം പിണറായി സര്‍ക്കാവന്നു ഇനി മൂന്നാം പിണറായി സര്‍ക്കാരിലേക്ക് പോകാന്‍ പറ്റുമോ എന്ന് ചോദിച്ച തിരുവഞ്ചൂര്‍ ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ടോയെന്നും ചോദിച്ചു. ജനങ്ങള്‍ ഭരണമാറ്റം തന്നെയാണ് ആഗ്രഹിക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കേരളം ഒന്നാകെ കരഞ്ഞു. ഈ സാഹചര്യത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് പറയുന്നത്. അതിന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുള്ള നിലപാടെടുക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സാധാരണക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യം ഒരുമിച്ച് പോയിക്കൂടെ എന്നാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Latest Stories

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!

ഭൂമി ഇഷ്ടദാനം കിട്ടിയത്, വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ട്; മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡിനെ തള്ളി ഫാറൂഖ് കോളേജ്