'ആകാശപാതയുടെ ചിറകരിയുന്നതിനു പിന്നിൽ രാഷ്ട്രീയം'; സർക്കാരിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയത്തെ ആകശപാതയുടെ ബലപരിശോധന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. വികസന പദ്ധതികളെ സർക്കാർ കൊല ചെയ്യുകയാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. ആകാശപാതയുടെ ചിറകരിയുന്നതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്നും തിരുവഞ്ചൂർ ആരോപിച്ചു.

ആകാശപാതയ്ക്ക് വേണ്ടി ജനസദസ് വിളിച്ചുകൂട്ടുമെന്ന് തിരുവഞ്ചൂർ പറഞ്ഞു. ജനസദസിൻ്റെ തീരുമാനപ്രകാരം മുന്നോട്ടു പോകുമെന്നും ചില സ്വാർത്ഥ താല്പര്യക്കാരാണ് ഇതിന് പിന്നിൽ നിന്ന് കയ്യടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തുരുമ്പെടുത്ത പൈപ്പുകൾ പൊളിച്ചു കളയണമെന്നാണ് ബലപരിശോധന റിപ്പോർട്ടിലെ നിർദേശം. അടിസ്ഥാന തൂണുകൾ ഒഴികെ മറ്റു തൂണുകൾക്ക് ബലക്ഷയം കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ഐഐടിയും ചെന്നൈ സ്ട്രക്ച്ചറൽ എൻജിനീയറിങ് റിസർച്ച് സെന്ററുമാണ് ബലപരിശോധന നടത്തിയത്.

Latest Stories

അല്ലു കല്ലു കുഞ്ചു! ഞങ്ങളിങ്ങനെയാ..; പോസ്റ്റുമായി രാജ് കലേഷ്, വൈറലാകുന്നു

വിഭാഗീയതയില്‍ നടപടിയുമായി സിപിഎം; കരുനാഗപ്പള്ളി ഏര്യ കമ്മിറ്റി പിരിച്ചുവിട്ടു

മോഹന്‍ലാലിനെ കാണാന്‍ വന്ന പ്രണവിനെ സെക്യൂരിറ്റി തടഞ്ഞു, തിരിച്ചുപോകാന്‍ പറഞ്ഞിട്ടും അവന്‍ കാത്തിരുന്നു: ആലപ്പി അഷ്‌റഫ്

വിഭാഗീയത രൂക്ഷം, കരുനാഗപ്പള്ളിയിൽ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ട് സിപിഎം; ലോക്കൽ കമ്മിറ്റികളിലുണ്ടായ പ്രശ്നം പാർട്ടിക്ക് പ്രയാസമുണ്ടാക്കിയെന്ന് എംവി ഗോവിന്ദൻ

വയനാട് ദുരിത ബാധിതരുടെ പുനരധിവാസം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, ലാത്തിച്ചാർജ്

"ഖത്തറിലെ വേൾഡ് കപ്പിന് ശേഷം എംബപ്പേ പിറകോട്ടാണ് സഞ്ചരിക്കുന്നത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

ചാമ്പ്യന്‍സ് ട്രോഫി: 'പവനായി ശവമായി..'; പിസിബി ബിസിസിഐക്ക് കീഴടങ്ങി; ഹൈബ്രിഡ് മോഡല്‍ അംഗീകരിച്ചു- റിപ്പോര്‍ട്ട്

ഒഴിവാക്കിയതിന് പിന്നാലെ അശ്വിനും ജഡേജയും കലിപ്പിൽ ആണോ? തുറന്നടിച്ച് അഭിഷേക് നായർ

ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി

കേരളത്തിലെ റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് അശ്വിനി വൈഷ്ണവ്; പ്രതികരിക്കാതെ മുഖ്യമന്ത്രി; വികസന പദ്ധതികള്‍ സ്തംഭിപ്പിക്കുന്നുവെന്ന് ബിജെപി