ഇത് ജമാഅത്തെ ഇസ്ലാമിയുടെ ക്വട്ടേഷന്‍; ചാനല്‍ യുദ്ധത്തില്‍ പ്രമോദ് രാമന് വീണ്ടും വിനു വി. ജോണിന്റെ മറുപടി

ചാനല്‍ യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെ അടുത്ത വെടി പൊട്ടിച്ചിരിക്കുകയാണ് എഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍. നേരത്തെ മോന്‍സണ്‍ വിവാദത്തോടെ ട്വന്റിഫോര്‍ ന്യൂസും ഏഷ്യാനെറ്റ് ന്യൂസുമായി പോര് കനക്കുകയാണ്. വ്യക്തിപരമായ വിഴുപ്പലക്കലിലേക്ക് വരെ ചാനല്‍ യുദ്ധം എത്തിയതോടെ വിമര്‍ശനവും ഉയരുന്നുണ്ട്. തനിക്കെതിരെ യുദ്ധം ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ക്വട്ടേഷന്‍ എന്നാണ് വിനുവിന്റെ ഏറ്റവുമൊടുവിലെ മറുപടി.

കഴിഞ്ഞ ദിവസം മീഡിയാ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍ വിനു വി ജോണിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ രാമന്‍ ഏദന്‍തോട്ടമെന്ന് പരാമര്‍ശിച്ചായിരുന്നു വിനു കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ തീവ്ര ലഹരിയില്‍ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റര്‍ മാധ്യമ സദാചാര പോസ്റ്റിട്ടിട്ടുണ്ട്. എന്നായിരുന്നു വിനുവിന്റെ ഒളിയമ്പ്. എന്നാല്‍ വ്യക്തിപരമായി അധിക്ഷേപിച്ചു എന്ന് കാട്ടി മറ്റു മാധ്യമ പ്രവര്‍ത്തകരും സമൂഹ മാധ്യമങ്ങളില്‍ ഏറ്റുമുട്ടി കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അവതാരകര്‍ അതിര് വിടരുത് എന്ന തലക്കെട്ടില്‍ ട്വന്റിഫോര്‍ ന്യൂസ് പ്രത്യേക ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ 26ന് താലിബാന്‍ മാറിയോ എന്ന ചര്‍ച്ച ഏഷ്യാനെറ്റ് സംഘടിപ്പിച്ചിരുന്നു. ഈ ചര്‍ച്ചയില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. അതിനുള്ള പകയാണ് അവരുടെ ചാനല്‍ എഡിറ്ററായ പ്രമോദ് രാമനെ ഉപയോഗിച്ച് എഫ്ബി പോസ്റ്റിലൂടെ തീര്‍ത്തത് എന്നാണ് വിനു വി ജോണിന്റെ വ്യാഖ്യാനം. എഡിറ്റര്‍മാര്‍, മറ്റു സ്ഥാപനങ്ങള്‍ എന്ത് ചെയ്യണം എന്ന് പറയുക പതിവില്ല. ഇത് ജമാഅത്തെ ഇസ്ലാമിയുടെ ക്വട്ടേഷന്‍ ആണെന്നും വിനു ട്വീറ്റു ചെയ്യുന്നു.

Latest Stories

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്